
ബംഗളുരു: ബംഗളുരു സെന്റബെ നഡിക്ട് നഴ്സിംഗ് അക്കാദമിയി ല്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ ലാംപ് ലൈറ്റിംഗ് പ്രതിജ്ഞയെടുക്കല്‍ ചടങ്ങ് നടന്നു. തലശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യാതിഥിയായിരുന്നു. സെന്റ് ബെനഡിക്ട് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഫാ. ജെറോം നടുവത്താനി ഒഎസ്ബി, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. പി. മരിയ ഇഗ്നേഷ്യസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഫാ.ബൈജു അഗസ്റ്റിന് ഒഎസ്ബി സ്വാഗതമാശംസിച്ചു. താമരശേരി രൂപത ചാന്‍സലര്‍ ഫാ. അഗസ്റ്റിന് മുണ്ടനാട്ട്, പ്രഫ. നവീന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രിന്‍സിപ്പല്‍ വി. സുഗന്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി രുന്നു. കോളജിലെത്തിയ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്ക് ഫാ. ജെറോം നടുവത്താനിയുടെ നേതൃത്വത്തില്‍ വൈദികരും അ ധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് നേഹോഷ്മളമായ സ്വീകരണം നല്കി.