കാവുംകണ്ടം: കാവുംകണ്ടം ഇടവകയുടെ കുടുംബ കൂട്ടായ്മ വാർഷികവും ഇടവക ദിനാഘോഷവും കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ പാലാ സെന്റ് വിൻസന്റ് ആശ്രമം പ്രീയോർ ജെയിംസ് നരിതൂക്കിൽ സി എം ഐ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാ രൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ വെള്ളമരുതുങ്കൽ മുഖ്യപ്രഭാഷണം നടത്തി. കൂട്ടായ്മ യൂണിറ്റ് പ്രസിഡന്റ് സനീഷ് മനപ്പുറത്ത് ആമുഖ പ്രഭാഷണം നടത്തി. ബിൻസി ജോസ് ഞള്ളായിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവകയിലെ എല്ലാ കുടുംബങ്ങളും ചേർന്ന് തയ്യാറാക്കിയ സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് പ്രതി ജേക്കബ് വെള്ളമരുതുങ്കൽ പ്രകാശനം ചെയ്തു. കാവുംകണ്ടം ഇടവക ആന്തം രചിച്ച പ്രൊഫ. വിജയകുമാറിനെ സമ്മേളനത്തിൽ ഉപഹാരം നൽകി ആദരിച്ചു. മികച്ച കാരുണ്യ പ്രവർത്തകനുള്ള ഗുഡ് സമരിറ്റൻ പുരസ്കാരം രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവൻ കോർഡിനേറ്റർ ബിനോയി ജെയിംസിന് നൽകി ആദരിച്ചു. ലോഗോസ് ഫാമിലി ബൈബിൾ ക്വിസ് മത്സരം വിജയികളെ ആദരിച്ചു. കർഷക പ്രതിഭയായി കുഞ്ഞേപ്പ് മാളിയേക്കൽ, ഫാം കർഷകനായി കുഞ്ഞുകുട്ടി മഠത്തിപ്പറമ്പിൽ, മികച്ച ടാപ്പിംഗ് കർഷകനായി ബിജു ജോസ് ഞള്ളായിൽ, ബാബു തോമസ് വാദ്യാനത്തിൽ എന്നിവർക്ക് അവാർഡ് നൽകി. അടുക്കളത്തോട്ട മത്സര വിജയികൾക്ക് ഹരിതമിത്രം അവാർഡ് സമ്മാനിച്ചു. അജോ ബാബു വാദ്യാനത്തിൽ, ബിനീറ്റ ജോസ് ഞള്ളായിൽ എന്നിവർ അൾത്താര ബാലകർക്കുള്ള പുരസ്കാരം കരസ്ഥമാക്കി. തോമസ് ആണ്ടുകുടിയിൽ, ആഷ്‌ലി പൊന്നെടുത്താംകുഴിയിൽ എന്നിവർക്ക് യൂത്ത് എക്സലൻസ് പുരസ്കാരം നൽകി ആദരിച്ചു. കുഞ്ഞുകുട്ടി കോഴിക്കോട്ട്, അച്ചാമ്മ ആന്റണി മഠത്തിപ്പറമ്പിൽ എന്നിവർക്ക് അല്മായരത്നം അവാർഡ് സമ്മാനിച്ചു. ഇടവകയിലെ നല്ല കുടുംബത്തിനായുള്ള ഹോളി ഫാമിലി അവാർഡ് ജോസ് വഞ്ചിക്കച്ചാലിൽ, ജോസ് തയ്യിൽ എന്നിവർ കരസ്ഥമാക്കി. വിവാഹ ജൂബിലേറിയൻസിനേയും എംജി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ റീജ ടോംസ് കോഴിക്കോട്ട്, മെൽബിൻ സാബു കറിക്കല്ലിൽ തുടങ്ങിയവരെയും സമ്മേളനത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഇടവകയിലെ ഏറ്റവും നല്ല കുടുംബ കൂട്ടായ്മയ്ക്കുള്ള അവാർഡ് ഗാലീലി വാർഡ്, ബെത്‌ലഹേം വാർഡ്, കഫർണാം വാർഡ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച കലാകാരനുള്ള പുരസ്‌കാരം ഷാജി താന്നിക്കൽ കരസ്തമാക്കി. മികച്ച കലാപരിപാടികൾക്കുള്ള സമ്മാനം പാലസ്തീന, ബഥാനിയ, ജെറീക്കോ എന്നീ വാർഡുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. മദർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ഡേവിസ് കല്ലറക്കൽ, ലിസി ജോസ് ആമിക്കാട്ട്, ബാബു പോൾ പെരിയപുറം തുടങ്ങിയവർ പ്രസംഗിച്ചു. ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട്, കൊച്ചുറാണി ഈരൂരിക്കൽ, ബേബി തോട്ടാക്കുന്നേൽ, രാജു അറക്കകണ്ടത്തിൽ, സണ്ണി പുളിക്കൽ, ലിസി കോഴിക്കോട്ട്, റാണി തെക്കൻചേരിൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.