സണ്‍ഡേ സ്‌കൂള്‍ രക്ഷാകര്‍ത്തൃ സമ്മേളനം നടത്തി

സണ്‍ഡേ സ്‌കൂള്‍ രക്ഷാകര്‍ത്തൃ സമ്മേളനം നടത്തി

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സണ്‍ഡേ സ്‌കൂളിന്റെ രക്ഷാകര്‍തൃ സമ്മേളനം കാവുംകണ്ടം പാരിഷ് ഹാളില്‍ വച്ച് നടത്തി. ഹെഡ്മാസ്റ്റര്‍ സണ്ണി വാഴയില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കാവുംകണ്ടം പള്ളി വികാരി ഫാ. സ്‌കറിയ വേകത്താനം രക്ഷകര്‍ത്തൃ സമ്മേളനം ഉദ്ഘാടനം ചെയ്തു. 'മാതാപിതാക്കള്‍ മക്കള്‍ക്ക് മാര്‍ഗദീപം' എന്ന വിഷയത്തെക്കുറിച്ച് പാലാ ബിഎഡ് കോളേജ് പ്രൊഫസര്‍ പ്രൊഫ. ടി. സി. തങ്കച്ചന്‍ ക്ലാസ് നയിച്ചു. ആര്യ പീടികയ്ക്കല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് പുതിയ പ്രവര്‍ത്തനവര്‍ഷ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് : ഡേവിസ് കല്ലറക്കല്‍

സെക്രട്ടറി : മരിയ ജോസഫ് കാരക്കടയില്‍

ജോയിന്റ് സെക്രട്ടറി : ജോസുകുട്ടി വഞ്ചിക്കച്ചാലില്‍

ഖജാന്‍ജി : അജിമോള്‍ പള്ളിക്കുന്നേല്‍

ഓര്‍ഗനൈസര്‍ : ജസ്റ്റിന്‍ മനപ്പുറത്ത്

ജോര്‍ജ് വല്യാത്ത്, ബിജു കോഴിക്കോട്ട്, ടോം കോഴിക്കോട്ട്, ജോയല്‍ ആമിക്കാട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org