കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം നടത്തി

കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം നടത്തി
Published on

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സണ്‍ഡേ സ്‌കൂളിന്റെയും മിഷന്‍ ലീഗ്, തിരുബാലസഖ്യം, അള്‍ത്താര ബാലസഖ്യം സംഘടനകളുടെയും വാര്‍ഷിക സമ്മേളനം കാവുംകണ്ടം പാരീഷ് ഹാളില്‍ വച്ച് നടത്തി. സമ്മേളനത്തിനു മുന്നോടിയായി ഫാ. മാത്യു അമ്മോട്ടുകുന്നേല്‍ മിഷന്‍ ലീഗ് പതാക ഉയര്‍ത്തി. തുടര്‍ന്ന് കുട്ടികളുടെ പ്രേഷിതറാലി നടത്തി. പാരീഷ് ഹാളില്‍ വെച്ച്‌നടന്ന പൊതുസമ്മേളനത്തില്‍ ഡേവീസ് . കെ .മാത്യു കല്ലറക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു അമ്മോട്ടുകുന്നേല്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. സ്‌കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. ജോജോ പടിഞ്ഞാറയില്‍ ആമുഖപ്രഭാഷണം നടത്തി. സിസ്റ്റര്‍ സൗമ്യാ ജോസ് വട്ടങ്കിയില്‍, സിമി ഷിജു കട്ടക്കയം, നികിത ജിന്‍സ് മാതാളിപ്പാറയില്‍, സണ്ണി വാഴയില്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. സണ്‍ഡേ സ്‌കൂള്‍ റിപ്പോര്‍ട്ട് സൗമ്യാ സെനീഷ് മനപ്പുറത്ത് അവതരിപ്പിച്ചു. എസ്. എസ്. എല്‍. സി & പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ്, നേടിയവര്‍, സണ്‍ഡേ സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് നേടിയവര്‍, ഫുള്‍ ഹാജര്‍ നേടിയവര്‍ പാലാ രൂപതാ പ്രതിഭ പുരസ്‌കാരം കരസ്ഥമാക്കിയ ദിയ ഡേവീസ് കല്ലറക്കല്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മേളനത്തില്‍ രൂപതാ വിശ്വാസ പരിശീലക ദിനമായി ആചരിക്കുകയും എല്ലാ അധ്യാപകര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടത്തി. കലാപരിപാടിയില്‍ ഗ്രീന്‍ ഹൗസ്, റെഡ് ഹൗസ്, ബ്ലൂ ഹൗസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വര്‍ണ്ണശബളമായ പ്രേഷിത റാലിയില്‍ ഗ്രീന്‍ ഹൗസ്,റെഡ് ഹൗസ്, ബ്ലൂ ഹൗസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഡെന്നി കൂനാനിക്കല്‍, ജോയല്‍ ആമിക്കാട്ട്, നൈസ് ലാലാ തെക്കലഞ്ഞിയില്‍, ജോയ്‌സി ബിജു കോഴിക്കോട്ട്, ബിന്‍സി ഞള്ളായില്‍, അന്നു സണ്ണി വാഴയില്‍, ആല്‍ഫി മുല്ലപ്പള്ളില്‍, ഷൈനി വട്ടക്കാട്ട്, സിസ്റ്റര്‍ ഗ്രേസിന്‍ നൂറനാനിക്കല്‍, അജിമോള്‍ പള്ളിക്കുന്നേല്‍, റിസ്സി ജോണ്‍ ഞള്ളായില്‍, ജോബിമോള്‍ കണ്ടത്തില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org