
കാവുംകണ്ടം: മുത്തശ്ശി മുത്തച്ചന്മാര്‍ക്ക് വേണ്ടിയുള്ള രണ്ടാമത് ആഗോള ദിനത്തോടനുബന്ധിച്ച് കാവുകണ്ടം ഇടവകയില്‍ ഗ്രാന്‍ഡ് പേരന്റ്‌സ് ഡേ ആചരിച്ചു. യേശുവിന്റെ മുത്തശ്ശി മുത്തച്ചന്മാരായ വിശുദ്ധ ജോവാക്കിമിന്റെയും വിശുദ്ധ അന്നയുടെയും തിരുനാളിനോടനുബന്ധിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച മുത്തശ്ശി മുത്തച്ചന്മാര്‍ക്ക് വേണ്ടിയുള്ള ദിനത്തോടനുബന്ധിച്ചാണ് കാവുംകണ്ടം ഇടവകയിലെ മുതിര്‍ന്ന വ്യക്തികളെ ആദരിച്ചത്. ഇടവകയിലെ ഏറ്റവും പ്രായം കൂടിയ മാളിയേക്കല്‍ ദേവസ്യ ഔസേപ്പിനെയും (കുട്ടിച്ചേട്ടന്‍ ) ഉറുമ്പുകാട്ട് ത്രേസ്യാമ്മ സിറിയക്കിനെയും ആദരിക്കുകയും ഇടവകയുടെ ഉപഹാരം വികാരി ഫാ. സ്‌കറിയ വേകത്താനം സമ്മാനിക്കുകയും ചെയ്തു. കുടുംബ കൂട്ടായ്മ പ്രസിഡന്റ് ഡേവിസ് കല്ലറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി ഇടവകയിലെ പതിനാല് കുടുംബ കൂട്ടായ്മ വാര്‍ഡുകളിലും ഏറ്റവും പ്രായം കൂടിയ വ്യക്തികളെ ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. ബിജു കോഴിക്കോട്ട്, ജോസ് കോഴിക്കോട്ട്, ഡേവിസ് കല്ലറക്കല്‍,സിസ്റ്റര്‍ ക്രിസ്റ്റിന്‍ പാറേന്മാക്കല്‍, അഭിലാഷ് കോഴിക്കോട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.