കാവുംകണ്ടം പള്ളിയില്‍ കുടുംബ കൂട്ടായ്മ സമ്മേളനം നടത്തി

കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ കുടുംബ കൂട്ടായ്മ സമ്മേളനം വികാരി ഫാ. സ്‌കറിയ വേകത്താനം ഉദ്ഘാടനം ചെയ്യുന്നു. ജിന്‍സ് മാതാളിപ്പാറയില്‍, സണ്ണി പുളിക്കല്‍, സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപം തുടങ്ങിയവര്‍ സമീപം.
കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ കുടുംബ കൂട്ടായ്മ സമ്മേളനം വികാരി ഫാ. സ്‌കറിയ വേകത്താനം ഉദ്ഘാടനം ചെയ്യുന്നു. ജിന്‍സ് മാതാളിപ്പാറയില്‍, സണ്ണി പുളിക്കല്‍, സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപം തുടങ്ങിയവര്‍ സമീപം.

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ മരിയ ഗോരെത്തി കുടുംബ കൂട്ടായ്മ സമ്മേളനം കാവുംകണ്ടം പാരീഷ് ഹാളില്‍ വച്ച് നടത്തി. ജപമാല പ്രാര്‍ത്ഥനയോടെ കൂട്ടായ്മ സമ്മേളനം ആരംഭിച്ചു. പുതിയ പ്രവര്‍ത്തനവര്‍ഷ ഭാരവാഹികള്‍ വികാരി ഫാ. സ്‌കറിയ വേകത്താനത്തിന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. തുടര്‍ന്ന്, പാരിഷ് ഹാളില്‍ വച്ച് നടന്ന സമ്മേളനത്തില്‍ തോമസ് കുമ്പളാങ്കല്‍ അധ്യക്ഷത വഹിച്ചു. ബിന്‍സി ഞള്ളായില്‍ കൂട്ടായ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ. സ്‌കറിയ വേകത്താനം ആമുഖപ്രഭാഷണം നടത്തി. 'കുടുംബകൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യം' എന്ന വിഷയത്തെക്കുറിച്ച് സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപത്തില്‍ ക്ലാസ്സെടുത്തു. പാലാ രൂപത കുടുംബ കൂട്ടായ്മയുടെ പുതിയ പ്രവര്‍ത്തന വര്‍ഷത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപത്തിനെ കാവുംകണ്ടം കുടുംബ കൂട്ടായ്മ നേതൃത്വം അഭിനന്ദിച്ചു. ഫാ. സ്‌കറിയ വേകത്താനം ആശംസ പ്രസംഗം നടത്തി. സമ്മേളനത്തില്‍ പുതിയ പ്രവര്‍ത്തന വര്‍ഷ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : ജസ്റ്റിന്‍ മനപ്പുറത്ത്

വൈസ് പ്രസിഡന്റ് : സിജു കോഴിക്കോട്ട്

സെക്രട്ടറി : ബിന്‍സി ഞള്ളായില്‍

ജോയിന്റ് സെക്രട്ടറി : ലിസി ആമിക്കാട്ട്

ഖജാന്‍ജി : കൊച്ചുറാണി ജോഷി ഈരൂരിക്കല്‍

ഓര്‍ഗനൈസര്‍ : ബേബി തോട്ടാക്കുന്നേല്‍

എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍:

രാജു അറയ്ക്കകണ്ടത്തില്‍, സണ്ണി പുളിക്കല്‍, ലിസി ഷാജി കോഴിക്കോട്ട്, റാണി തെക്കന്‍ചേരില്‍

സമ്മേളനത്തില്‍ ചര്‍ച്ചാവതരണം നടത്തി. ഫാ. സ്‌കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, ടോം തോമസ് കോഴിക്കോട്ട്, ജോര്‍ജ് വല്യാത്ത്, ദേവസ്യ കൂനംപാറയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org