കാവുംകണ്ടം ഇടവകയിൽ കുടുംബ കൂട്ടായ്മ വാർഷികം

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ കുടുംബ കൂട്ടായ്മകളുടെ വാർഡ് തല ആഘോഷം നവംബർ മാസത്തിൽ വിപുലമായി ആഘോഷിക്കുന്നതാണ്. ഇടവകയിലെ 225 കുടുംബങ്ങളെ 14 വാർഡുകളായി തിരിച്ചാണ് വാർഷികാഘോഷം നടത്തുന്നത്. പ്രാർത്ഥനാ ശുശ്രൂഷ, ഫാമിലി ലോഗോസ് ക്വിസ് മത്സരം, കലാകായിക മത്സരങ്ങൾ, ലക്കി ബംബർ നറുക്കെടുപ്പ്, മാതൃകാ കുടുംബം മാതൃക ദമ്പതികൾ മാതൃക യുവാവ് മാതൃക യുവതി എന്നിവരെ ആദരിക്കൽ, സമ്മാനദാനം, സ്നേഹവിരുന്ന് എന്നിവ നടത്തപ്പെടുന്നതാണ്. വികാരി ഫാ. സ്കറിയ വേകത്താനം കൈകാരന്മാരായ ടോം തോമസ് കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ജോർജ്കുട്ടി വല്യാത്ത്, ജനറൽ പ്രസിഡന്റ്‌ ഡേവീസ് കല്ലറക്കൽ, ബിൻസി ഞള്ളായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org