കാവുംകണ്ടം സണ്‍ഡേ സ്‌കൂളിലെ വിശ്വാസോത്സവം വിശ്വാസ പ്രഖ്യാപന റാലിയോടെ സമാപിച്ചു

കാവുംകണ്ടം സണ്‍ഡേ സ്‌കൂളിലെ വിശ്വാസോത്സവം വിശ്വാസ പ്രഖ്യാപന റാലിയോടെ സമാപിച്ചു

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സണ്‍ഡേ സ്‌കൂളിലെ ഒരാഴ്ച നീണ്ടുനിന്ന വിശ്വാസോത്സവവും വിശ്വാസപ്രഖ്യാപന റാലിയോടെ സമാപിച്ചു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചയെ ലക്ഷ്യമാക്കിയുള്ള പരിപാടികളാണ് നടത്തിയത്. സംഗീതം, പ്രസംഗമത്സരം, സമൂഹഗാനം, ആക്ഷന്‍ സോങ്, സ്‌കിറ്റ്, ബൈബിള്‍ കഥ പറച്ചില്‍, ലോഗോസ് ക്വിസ്, വചനമനനമത്സരം എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ നടത്തി. വിശുദ്ധ കുര്‍ബാന, ജപമാല, സപ്ര പ്രാര്‍ത്ഥന, റംശ പ്രാര്‍ത്ഥന, ആരാധന തുടങ്ങിയ പ്രാര്‍ത്ഥനാ ശുശ്രുഷകളും ഉണ്ടായിരുന്നു. ദൈവവിളി, വ്യക്തിത്വവികസനം എന്നീ വിഷയങ്ങളെക്കുറിച്ച് യഥാക്രമം ഫാ. സ്‌കറിയ വേകത്താനം,സിസ്റ്റര്‍ സൗമ്യ ജോസ് വട്ടങ്കിയില്‍ തുടങ്ങിയവര്‍ ക്ലാസ്സ് നയിച്ചു. വിശ്വാസോത്സവത്തിന്റെ സമാപനം കുറിച്ച് നടന്ന ആവേശം നിറഞ്ഞ വിശ്വാസപ്രഖ്യാപന റാലി വര്‍ണ്ണ ശമ്പളവും മനോഹരവുമായിരുന്നു. റാലിക്ക് ബ്ലു ഹൌസ്, റെഡ് ഹൌസ്, ഗ്രീന്‍ ഹൌസ് എന്നീ ഹൗസുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്തമാക്കി. കാവുംകണ്ടം പാരിഷ് ഹാളില്‍ വച്ച് നടന്ന സമാപന സമ്മേളനത്തില്‍ വികാരി ഫാ. സ്‌കറിയ വേകത്താനം അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് മോണോത്ത് എം. എസ്. റ്റി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ജോജോ പടിഞ്ഞാറയില്‍ ആമുഖ പ്രഭാഷണം നടത്തി. സണ്ണി വാഴയില്‍, സിസ്റ്റര്‍ സൗമ്യ ജോസ് വട്ടങ്കിയില്‍, ഡേവിസ് കല്ലറക്കല്‍, അജോ വാദ്യാനത്തില്‍, ബിനീറ്റ ഞള്ളായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ വച്ച് പന്ത്രണ്ടാം ക്ലാസ്സില്‍ പഠനം പൂര്‍ത്തിയാക്കിയ 7 വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി. ഏറ്റവും മികച്ച ഹൗസുകളായി ബ്ലൂ ഹൌസ്, ഗ്രീന്‍ ഹൌസ്, റെഡ് ഹൌസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുള്ള എവര്‍ റോളിങ് ട്രോഫി കരസ്തമാക്കി. മികച്ച വിദ്യാര്‍ത്ഥി പുരസ്‌കാരത്തിന് അജോ വാദ്യാനത്തില്‍, ബിനീറ്റ ജോസ് ഞള്ളായില്‍, എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പൗരോഹിത്യ സില്‍വര്‍ ജൂബിലി അഘോഷിക്കുന്ന ഫാ. ജോജോ ജോര്‍ജ് മോണോത്തിന് ഇടവകയുടെ ഉപഹാരം നല്‍കി ആദരിച്ചു. ഫാ. സ്‌കറിയ വേകത്താനം, ജോജോ പടിഞ്ഞാറയില്‍, സിമി കട്ടക്കയം, അന്നു വാഴയില്‍, ബിന്‍സി ഞള്ളായില്‍, റിസ്സി ഞള്ളായില്‍, സിസ്റ്റര്‍ ജെസ്സിന്‍ ആനിത്തോട്ടത്തില്‍, ജോയല്‍ ആമിക്കാട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org