കാവുംകണ്ടം: കടനാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് ജനപ്രതിനിധിയുടെയും കാവുംകണ്ടം ഇടവകയുടെയും ദൃഷ്ടി ചാരിറ്റബിള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ഫാത്തിമ ഐ ഹോസ്പിറ്റലിന്റെ പങ്കാളിത്തത്തോടെ കാവുംകണ്ടം പാരീഷ് ഹാളില്‍വച്ച് സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി.
വാര്‍ഡ് മെമ്പര്‍ ഗ്രേസി ജോര്‍ജ് പുത്തന്‍കുടിലില്‍ അധ്യക്ഷത വഹിച്ച മീറ്റിംഗില്‍ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉപ്പുമാക്കല്‍ നേത്ര ചികിത്സ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാ. സ്‌കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. റെജി സെബാസ്റ്റ്യന്‍ മതിച്ചിപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
ക്യാമ്പില്‍ ധാരാളം പേര്‍ പങ്കെടുത്തു. സന്ധ്യ വിനോദ്, അരുണ്‍ പാറക്കല്‍, ഡോക്ടര്‍ സിറില്‍, രേവതി, സിനി അനൂപ്, ജിന്‍സി മാത്യു, ഹരി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.