
കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയില്‍ ഡിസിഎംഎസ് കുടുംബ സംഗമവും വാര്‍ഷിക സമ്മേളനവും നടത്തി. യൂണിറ്റ് പ്രസിഡന്റ് ലൈജു ജോസഫ് താന്നിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി സി എം എസ് പാലാ രൂപത ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സാലി സെബാസ്റ്റ്യന്‍ പാതിരിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലാ രൂപതാ പ്രസിഡന്റ് ബിനോയി അമ്പലത്തട്ടേല്‍ മുഖ്യ പ്രഭാഷണം നടത്തി. വികാരി ഫാ. സ്‌കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. സിന്ധു രവി കരിഞ്ഞാങ്കല്‍, മധു നിരപ്പേല്‍, ഡിനില്‍ പാതിരിയില്‍, ബീന ഇമ്മാനുവേല്‍ കടയില്‍പുത്തന്‍വീട് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുടുംബങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ച് ജോസ് രാഗാദ്രി ക്ലാസ് നയിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിഷയം കരസ്ഥമാക്കിയ അനൂജ ജോസഫ് വട്ടപ്പാറക്കല്‍, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അന്‍സു സിബി ഇല്ലിക്കല്‍ എന്നിവര്‍ക്ക് രൂപത ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ് ഉപഹാരം നല്‍കി ആദരിച്ചു. സമ്മേളനത്തില്‍ ജിത്തുമോന്‍ ജോസഫ് കുന്നുംപുറത്ത്, സണ്ണി പുളിക്കല്‍ എന്നിവരെ ഭാഗ്യശാലികളായി തിരഞ്ഞെടുത്ത് സമ്മാനം നല്‍കി. ഇതോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങള്‍ നടത്തി. മത്സര വിജയികള്‍ക്ക് വികാരി ഫാ. സ്‌കറിയ വേകത്താനം സമ്മാനം വിതരണം ചെയ്തു. തുടര്‍ന്ന് എല്ലാവര്‍ക്കും സ്‌നേഹവിരുന്ന് നല്‍കി. ലൈജു ജോസഫ് താന്നിക്കല്‍, സിജുമോന്‍ കരിഞ്ഞാങ്കല്‍, സാലി പാതിരിയില്‍, ടിന്റു ഷിബു പുളിക്കല്‍, ബീന കടയില്‍പുത്തന്‍വീട്, ജോഷി കുമ്മേനിയില്‍, ബെന്നി നിരപ്പേല്‍, ജിത്തുമോന്‍ കുന്നുംപുറത്ത്, ബിന്ദു കൊണ്ടൂര്‍,ജിന്‍സി കുമ്മേനിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.