കാവുംകണ്ടം പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആചരിച്ചു

കാവുംകണ്ടം പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആചരിച്ചു

കാവുംകണ്ടം: കാവുംകണ്ടം പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആചരിച്ചു. തിരുനാൾ കർമ്മങ്ങൾക്ക് ഫാ. സ്കറിയ വേകത്താനം നേതൃത്വം നൽകി. ഇടവകയിലെ ജോസഫ് നാമധാരികളുടെ സംഗമം നടത്തി. അവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു. ജോസഫ് നാമധാരികളായ എല്ലാവർക്കും ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ചിത്രം സമ്മാനമായി നൽകി. തിരുനാളിൽ പങ്കെടുത്തവർക്ക് ഊട്ടുനേർച്ച വിതരണം ചെയ്തു. ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ജസ്റ്റിൻ മനപ്പുറത്ത്, ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org