
കുഴുപ്പിള്ളി: എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടേയും, ചൂണ്ടി ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എൻ.എസ്.എസ്.യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനത്തിൽ സേവനദിനാചരണം സംഘടിപ്പിച്ചു. മാലിന്യ മുക്തം നവകേരളം കാംപയിന്റെ ഭാഗമായി സഹൃദയ സ്വയം സഹായ സംഘാംഗങ്ങളും എൻ.എസ്.എസ്. സന്നദ്ധപ്രവർത്തകരും ചേർന്ന് കുഴുപ്പിള്ളി പ്രധാന ബീച്ചിൻ്റെ ശുചീകരണമാണ് ഏറ്റെടുത്ത് ചെയ്തത്. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തു വെള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് നിബിൻ സേവനദിനം ഉത്ഘാടനം ചെയ്തു.. ബീച്ചിൽനിന്നും അമ്പതിലേറെ ചാക്കുകളിൽ ശേഖരിച്ച പ്ലാസ്റ്റിക് , പേപ്പർ, തെർമോകോൾ മാലിന്യങ്ങൾ എന്നിവ ഹരിത കർമ്മ സേനയ്ക്ക് കൈമാറി. സഹൃദയ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.സിബിൻ മനയംപിള്ളി, ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസ് അസി. പ്രൊഫ.ശ്രീജ സേതുഗോപാൽ, ടീച്ചിംഗ് അസിസ്റ്റന്റ് വിനീത് കുമാർ, സഹൃദയ വെസ്‌കോ ക്രെഡിറ്റ് മാനേജർ സി.ജെ. പ്രവീൺ, സെലിൻ പി.വി എന്നിവർ ആശംസകളപ്പിച്ചു.ഷിംജോ ദേവസ്യ, മാർട്ടിൻ വർഗീസ്, ഷെൽഫി ജോസഫ്,ലിനോജ്, ലിജി വിൻസെന്റ്,മഞ്ജു രാജു എന്നിവരുടെ നേതൃത്വത്തിൽ അറുപതോളം അംഗങ്ങൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.ഫോട്ടോ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സഹൃദയയുടെയും ചൂണ്ടി ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എൻ.എസ്.എസ്.യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുഴുപ്പിള്ളി ബീച്ചിൽ സംഘടിപ്പിച്ച സേവനദിനാചരണം.