
പുത്തന്‍പീടിക : സെന്റ് ആന്റണീസ് പള്ളി കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ വിശ്വാസത്തെ മനപൂര്‍വ്വം അധിക്ഷേപിക്കുന്ന കക്കുകളി നാടകം സര്‍ക്കാര്‍ ചിലവില്‍ നടത്തുന്നത് ക്രൈസ്തവ സമുദായത്തോടുള്ള വെല്ലുവിളിയാണെന്നും .ഇറ്റ് ഫോക്ക് രാജ്യാന്തര നാടകോത്സവത്തിലും ,ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തിലും നാടകം അവതരിപ്പിച്ചത് ഏറെ വേദനാജനകമാണെന്ന് പള്ളിയങ്കണത്തില്‍ ചേര്‍ന്ന പ്രതിഷേധയോഗം കുറ്റപ്പെടുത്തി .പൗരോഹിത്യത്തെയും ,സന്യസ്ത ജീവിതത്തെയും വികലമായി ചിത്രീകരിക്കുന്ന നാടകത്തിന് സാധാരണക്കാരന്റെ നികുതി പണം ഉപയോഗിക്കരുതെന്നും ,നാടകം നിരോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു . കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇടവക വികാരി റവ ഫാ ജോസഫ് മുരിങ്ങാത്തേരി ,അസി വികാരി ഫാ ജെറിന്‍ കുരിയളാനിക്കല്‍ ,പാദുവ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷിജി ആന്റോ കൈക്കാരന്‍ ജെയ്ക്കബ്ബ് തച്ചില്‍ ,കുടുംബ കൂട്ടായ്മ കേന്ദ്രസമിതി പ്രസിഡന്റ് ടി.പി പോള്‍ ,കത്തോലിക്ക കോണ്‍ഗ്രസ ഭാരവാഹികളായ സി.എല്‍. ജോബി ,ലൂയീസ് താണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു .മിനി ആന്റോ, ഷാലി ഫ്രാന്‍സിസ് ,വിന്‍സെന്റ് കുണ്ടുകുളങ്ങര, ജെസ്സി വര്‍ഗ്ഗീസ് ,ഷാജു മാളിയേക്കല്‍ ,മൈക്കിള്‍ പുലിക്കോട്ടില്‍, കൈക്കാരന്‍മാരായ ജോയ് വടക്കന്‍ ,വര്‍ഗ്ഗീസ് കുറ്റിക്കാട്ട് ഇടവക പ്രതിനിധി യോഗം അംഗങ്ങള്‍ യൂണിറ്റ് ഭാരവാഹികള്‍ സംഘടന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.