അന്യസംസ്ഥാന തൊഴിലാളി കുടുംബസംഗമവും ക്രിസ്തുമസ് ആഘോഷവും

അന്യസംസ്ഥാന തൊഴിലാളി കുടുംബസംഗമവും ക്രിസ്തുമസ് ആഘോഷവും

ആലുവ: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി സഹോദരന്മാരുടെ കുടുംബസംഗമവും ക്രിസ്തുമസ് ആഘോഷവും സംയുക്തമായി ആലുവ അശോകപുരം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംഘടിപ്പിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് അതിരൂപതാ സമിതിയുടെയും ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്‍റെയും നേതൃത്വത്തില്‍ നടന്ന സമ്മേളനം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ് ഘാടനം ചെയ്തു. കേരളം പടുത്തുയര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നവരാണു മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹോദരീസഹോദരന്മാര്‍. അവരെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നുള്ളത് ഏറെ മഹനീയമാണ്. നാടും വീടും ഉപേക്ഷിച്ചു നമുക്കുവേണ്ടി ജോലി ചെയ്യുന്ന അവരെ സമൂഹത്തില്‍ പല മേഖലകളിലും നമ്മോടൊപ്പം ഉള്‍പ്പെടുത്തേണ്ടതാണെന്ന് പിതാവ് ഓര്‍മിപ്പിച്ചു.

മിഷന്‍ ലീഗ് അതിരൂപത പ്രസിഡന്‍റ് എം.വി. ഷാജു അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. പോള്‍ കോട്ടയ്ക്കല്‍, ദേശീയ ഡയറക്ടര്‍ ഫാ. ആന്‍റണി പുതിയപറമ്പില്‍, അസി. പ്രൊവിന്‍ഷ്യാള്‍ സി. ലിന്‍സി മരിയ, വൈസ് ചെയര്‍മാന്‍ ജെമി കെ. അഗസ്റ്റിന്‍, ഡോ. റ്റിജോ പോള്‍, അസി. വികാരി നോബി കൊട്ടുപ്പള്ളില്‍, ഫാ. ഡോണി സിഎസ്ടി, സിസ്റ്റര്‍ റോസിലി ജോണ്‍, സിസ്റ്റര്‍ ലില്ലി റോസ്, അതിരൂപതാ ഭാരവാഹികളായ പടയാട്ടില്‍ മനോജ് കരുമത്തി, കോര്‍ഡിനേറ്റര്‍ ടപ്പാന്‍ ബര്‍മന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org