കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. മാത്യു മണക്കാട് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നു. വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍  ഫാ. ജിബിന്‍ മണലോടിയില്‍, കിടങ്ങൂര്‍ ഫൊറോന വികാരി ഫാ. ജോസ് നെടുങ്ങാട്ട്, കമ്മീഷനംഗങ്ങളായ സി. ബെറ്റ്‌സി എസ്.വി.എം, സി. പ്രിയ എസ്.ജെ.സി, സി. പ്രിയ എസ്.ജെ.സി, സി.പ്രകാശ് എസ്.ജെസി, ജോണി റ്റി. കെ തെരുവത്ത് തുടങ്ങിയവര്‍ സമീപം.

കോട്ടയം അതിരൂപത വിശ്വാസപരിശീലന വാര്‍ഷികവും  പ്രഥമ അധ്യാപക സെമിനാറും നടത്തപ്പെട്ടു

Published on

ചേര്‍പ്പുങ്കല്‍: കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും സംയുക്തമായി അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ വച്ച് നടത്തപ്പെട്ടു. കിടങ്ങൂര്‍ സെന്റ് മേരീസ് ഫോറോനാ ചര്‍ച്ച് വികാരി ഫാ. ജോസ് നെടുങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. മാത്യു മണക്കാട് ഉദ്ഘാടനം ചെയ്തു. വിശ്വാസപരിശീലന കമ്മീഷനംഗം സി. ബെറ്റ്‌സി എസ്,വി.എം സ്വാഗതവും കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ സമ്മാനദാനവും ജോണി ടി. കെ തെരുവത്ത് കൃതജ്ഞതയും അര്‍പ്പിച്ചു. വാര്‍ഷികാഘോഷത്തില്‍ 10, 12 ക്ലാസ്സുകളില്‍ വാര്‍ഷികപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും 4, 7 ക്ലാസ്സുകളിലെ സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും വിശ്വാസ പരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ധ്യാപകരെയും അതിരൂപതാതലത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയ സണ്‍ഡേസ്‌കൂളുകളെയും ആദരിച്ചു. വാര്‍ഷികത്തോടനുബന്ഡിച്ചുനടന്ന പ്രഥമ അദ്ധ്യാപകസെമിനാറിന് ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ഹോളി ക്രോസ് കോളേജ് അദ്ധ്യാപകന്‍ ബ്രിസ്റ്റോ മാത്യു നേതൃത്വം നല്‍കി.

logo
Sathyadeepam Online
www.sathyadeepam.org