തൊഴിലവസരങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം ആര്‍ജിക്കുവാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണം - മന്ത്രി വി എന്‍ വാസവന്‍

എസ് എസ് എല്‍ സി, പ്ലസ് ടു - എ പ്ലസ് - വിജയികളെ ആദരിച്ചു
തൊഴിലവസരങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം ആര്‍ജിക്കുവാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണം - മന്ത്രി വി എന്‍ വാസവന്‍
Published on

കോട്ടയം : തൊഴിലവസരങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം ആര്‍ജിക്കുവാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണമെന്ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍

2025 ലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ നൈപുണ്യ സാധ്യതകളും പ്രയോജനപ്പെടുത്തുവാന്‍ കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. തോമസ് ആനിമൂട്ടില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

അഡ്വ. മോന്‍സ് ജോസഫ് എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്. എം എല്‍ എ, കെ എസ് എസ് എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍,

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി,

കെ എസ് എസ് എസ് അസ്സി ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2025 ലെ പ്ലസ് ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കിയ കോട്ടയം കൈപ്പുഴ സ്വദേശി അനീഷ ജോഷി ഉള്‍പ്പെടെ കെ എസ് എസ് എസിന്റെ പ്രവര്‍ത്തനഗ്രാമങ്ങളില്‍ നിന്നായി എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് വിജയം കരസ്ഥമാക്കിയവരെയാണ് ആദരിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org