സ്ത്രീ ശാക്തീകരണ സന്ദേശവുമായി കെ.എസ്.എസ്.എസ്. വനിതാ ദിനാഘോഷം

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാരിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം കരസ്ഥമാക്കിയ രശ്മി മോഹന്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഷൈല തോമസ്, ബബിത റ്റി. ജെസ്സില്‍, ലിന്‍സി രാജന്‍, നിര്‍മ്മലാ ജിമ്മി, മാര്‍ മാത്യു മൂലക്കാട്ട്, പ്രശോഭ് കെ.കെ., ഡോ. റോസമ്മ സോണി, ഡോ. സിന്ധുമോള്‍ ജേക്കബ്, ശിഹാബുദീന്‍ എ., ഷൈനി ഫിലിപ്പ്, ബെസ്സി ജോസ് എന്നിവര്‍ സമീപം.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാരിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം കരസ്ഥമാക്കിയ രശ്മി മോഹന്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഷൈല തോമസ്, ബബിത റ്റി. ജെസ്സില്‍, ലിന്‍സി രാജന്‍, നിര്‍മ്മലാ ജിമ്മി, മാര്‍ മാത്യു മൂലക്കാട്ട്, പ്രശോഭ് കെ.കെ., ഡോ. റോസമ്മ സോണി, ഡോ. സിന്ധുമോള്‍ ജേക്കബ്, ശിഹാബുദീന്‍ എ., ഷൈനി ഫിലിപ്പ്, ബെസ്സി ജോസ് എന്നിവര്‍ സമീപം.

കോട്ടയം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ സന്ദേശവുമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാരിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം രാഷ്ട്രപതിയില്‍ നിന്നും കരസ്ഥമാക്കിയ അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് രശ്മി മോഹന്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീശാക്തീകരണം വ്യക്തി കുടുംബ സമൂഹ രൂപീകരണത്തിന്റെ ചാലകശക്തിയാണെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് അര്‍ഹമായ അംഗീകരവും ആദരവും നല്‍കുന്നതിലൂടെ സമൂഹത്തിന്റെ സുസ്ഥിതി സാധ്യമാകുമെന്നും ആയിരിക്കുന്ന കര്‍മ്മ രംഗങ്ങളില്‍ പ്രശോഭിക്കുവാന്‍ ഓരോ വനിതയ്ക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി വനിതാ ദിന സന്ദേശം നല്‍കി. ഏറ്റുമാനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പ്രശോഭ് കെ.കെ. മുഖാതിഥിയായി പങ്കെടുത്തു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍സി രാജന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി ജെസ്സില്‍ കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് വൈകല്യങ്ങളെ അതിജീവിച്ച് സ്ത്രീശാക്തീകരണത്തിന് ഉദാത്ത മാതൃകയായി മാറിയ രശ്മി മോഹനെ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയും മൊമന്റോയും നല്‍കി ആദരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട സ്ത്രീശാക്തീകരണ സെമിനാറിന് നിലമ്പൂര്‍ ഫാത്തിമാ ഗിരി സോഷ്യല്‍ സര്‍വ്വീസ് സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ മരീനി എ.സി നേതൃത്വം നല്‍കി. കൂടാതെ സ്ത്രീശക്തിയുടെ കരുത്ത് വിളിച്ചോതി സംഘടിപ്പിച്ച വനിത പഞ്ചഗുസ്തി മത്സരത്തില്‍ ഇടയ്ക്കാട്ട് മേഖലയിലെ കിഴക്കെ നട്ടാശ്ശേരി ഗ്രാമത്തിലെ ജൂനു സുജിത്ത് ഒന്നാം സ്ഥാനവും സിബിആര്‍ മേഖലയെ പ്രതിനിധികരിച്ച് പാലത്തുരുത്ത് ഗ്രാമത്തിലെ സാലമ്മ ചന്ദ്രന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ പോലീസ് ഓഫീസര്‍ ശിഹാബുദീന്‍ എ നിര്‍വ്വഹിച്ചു. കൂടാതെ സ്ത്രീശാക്തീകരണത്തിന്റെ സന്ദേശങ്ങള്‍ പകര്‍ന്ന് നല്‍കുന്ന പ്രശ്ചന്നവേഷ മത്സരവും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org