കോവിഡ് പ്രതിരോധം – പി.എച്ച്.സികള്‍ക്ക് പള്‍സ് ഓക്‌സീമിറ്ററുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോവിഡ് പ്രതിരോധം – പി.എച്ച്.സികള്‍ക്ക് പള്‍സ് ഓക്‌സീമിറ്ററുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പബഌക് ഹെല്‍ത്ത് സെന്ററുകള്‍ക്ക് ലഭ്യമാക്കുന്ന പള്‍സ് ഓക്‌സീമിറ്റര്‍ വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ബെസ്സി ജോസ്, ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഫാ. സുനില്‍ പെരുമാനൂര്‍, ലൗലി ജോര്‍ജ്ജ്, മാര്‍ മാത്യു മൂലക്കാട്ട്, പ്രൊഫ. റോസ്സമ്മ സോണി, തോമസ് കോട്ടൂര്‍, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ സമീപം.

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ 14 പി.എച്ച്.സികള്‍ക്ക് പള്‍സ് ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പള്‍സ് ഓക്‌സീമിറ്ററുകളുടെ വിതരണോദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ വിലമതിക്കാനാകത്തതാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരും പബഌക് ഹെല്‍ത്ത് സെന്ററുകളും വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വെളിയന്നൂര്‍, ഉഴവൂര്‍, പാറമ്പുഴ, അതിരമ്പുഴ, കുമരകം, മുത്തോലി, കൂടല്ലൂര്‍, അകലക്കുന്നം, കല്ലറ, ഇടയാഴം, ഓണംതുരുത്ത്, അറുനൂറ്റിമംഗലം, കടുത്തുരുത്തി, വെള്ളൂര്‍ എന്നീ പി.എച്ച്.സികള്‍ക്കാണ് 5 വീതം പള്‍സ് ഓക്‌സീമിറ്ററുകള്‍ ലഭ്യമാക്കിയത്. ഹോസ്പിറ്റലുകളിലേയ്ക്കായുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായുള്ള പി.പി.ഇ കിറ്റുകളുടെയും കോവിഡ് പ്രതിരോധ കിറ്റുകളുടെയും വിതരണം, ത്രിതല പഞ്ചായത്തുകള്‍ക്കായുള്ള ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ വിതരണം തുടങ്ങിയ വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പി.എച്ച്.സികള്‍ക്ക് കെ.എസ്.എസ്.എസ് പള്‍സ് ഓക്‌സീമിറ്ററുകള്‍ ലഭ്യമാക്കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org