കോവിഡ് പ്രതിരോധം-ഹോസ്പിറ്റലുകളിലേയ്ക്ക്‌ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു

കോവിഡ് പ്രതിരോധം-ഹോസ്പിറ്റലുകളിലേയ്ക്ക്‌ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഫോട്ടോ അടിക്കുറിപ്പ്:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് മിഷന്‍, മോനിപ്പള്ളി എ.യു.എം എന്നി ഹോസ്പിറ്റലുകളിലേയ്ക്കായി ലഭ്യമാക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍. മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തു നിന്ന്) ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, സിസ്റ്റര്‍ പ്രിന്‍സി എസ്.ജെ.സി, തോമസ് കോട്ടൂര്‍, സിസ്റ്റര്‍ ജെയ്‌സി എസ്.വി.എം, ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ സമീപം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് മിഷന്‍, മോനിപ്പള്ളി എ.യു.എം എന്നി ഹോസ്പിറ്റലുകളിലേയ്ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. സര്‍ജ്ജിക്കല്‍ ഗൗണ്‍, ഡിജിറ്റല്‍ ബിപി അപ്പാരറ്റസ്, എന്‍.ആര്‍.ബി മാസ്‌ക്ക്, പി.പി.ഇ കിറ്റുകള്‍ എന്നിവയാണ് ലഭ്യമാക്കിയത്. മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍. മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത പ്രൊക്കുറേറ്റര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, എല്‍.എല്‍.എം ഹോസ്പിറ്റല്‍ പ്രതിനിധി സിസ്റ്റര്‍ ജെയ്‌സി എസ്.വി.എം, എം.യു.എം ഹോസ്പിറ്റല്‍ പ്രതിനിധി സിസ്റ്റര്‍ പ്രന്‍സി എസ്.ജെ.സി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org