പ്രകൃതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

പ്രകൃതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ ഫലവൃക്ഷതൈ നട്ടുകൊണ്ട് തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിക്കുന്നു.

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പ്രകൃതിയെയും പ്രകൃതിയിലെ വിഭവങ്ങളെയും സംരക്ഷിക്കുവാനും ഭാവിതലമുറയ്ക്കായി കരുതലോടെ ഉപയോഗിക്കുവാനും നമ്മെ പ്രചോദിപ്പിക്കുന്ന ദിനം. കോവിഡ്  മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ അതിതീവ്ര സാഹചര്യത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ ആളുകള്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ കേന്ദ്രതല ഉദ്ഘാടനം കെ.എസ്.എസ്.എസ് ആസ്ഥാനമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കാമ്പസില്‍ ഫലവൃക്ഷതൈ നട്ടുകൊണ്ട് തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലൂടെയും പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെയും നമ്മുടെ തന്നെ നിലനില്‍പ്പിനാണ് നാം വഴിയൊരുക്കുന്നത് എന്ന ചിന്ത ഓരോരുത്തരിലും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, സിസ്റ്റര്‍ ഷീബാ എസ്.വി.എം, സിസ്റ്റര്‍ ആന്‍സലിന്‍ എസ്.വി.എം, കെ.എസ്.എസ്.എസ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കോവിഡിന്റെ സാഹചര്യത്തില്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള സ്വാശ്രയസംഘാംഗങ്ങള്‍ സ്വഭവനങ്ങളില്‍ വൃക്ഷതൈകള്‍ നട്ടുകൊണ്ട് പരിസ്ഥിതിദിനാചരണത്തില്‍ പങ്കാളികളായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org