ഓണസമ്മാനമായി സെന്റ് ജോസഫ്സ് യു.പി. എസ് കരിത്തലയിൽ  നവീകരിച്ച കമ്പ്യൂട്ടർ ലാബ്  ഉദ്ഘാടനം ചെയ്തു

St. Joseph's U.P. A modernized computer lab was inaugurated at S. Karithala
Published on

കരിത്തല: സെന്റ് ജോസഫ്സ് യു.പി. സ്കൂൾ കരിത്തലയിൽ പുതുതായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം എറണാകുളം എം.എൽ.എ. ശ്രീ.ടി.ജെ. വിനോദ് നിർവഹിച്ചു. ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ജോൺസൺ സി. എബ്രഹാം, ഹെഡ്മിസ്‌ട്രസ്‌ സിസ്റ്റർ ജെനി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. പ്രമുഖ മാട്രിമോണിയൽ സ്ഥാപനമായ ചാവറമാട്രിമോണി ആണ് കുട്ടികളുടെ കമ്പ്യൂട്ടർ ലാബിനാവശ്യമായ മുഴുവൻ സജ്ജീകരണങ്ങളും ഒരുക്കിയത്. സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ ഗംഭീരമായ ഓണസദ്യയും ഓണാഘോഷവും കുട്ടികൾക്കായി നടത്തി.

logo
Sathyadeepam Online
www.sathyadeepam.org