കാർഷിക സെമിനാർ

കാർഷിക സെമിനാർ
Published on

മഞ്ഞാമറ്റം : കത്തോലിക്ക കോൺഗ്രസ്‌ മഞ്ഞാമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അടുക്കള കൃഷി പരിപാലനത്തെ കുറിച്ച് സെമിനാർ നടത്തി. സമ്മേളനത്തിൽ വച്ച് കർഷകർക്ക് വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു.

യൂണിറ്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ കളപ്പുര സെമിനാർ ഉത്ഘാടനം ചെയ്തു. രൂപത ട്രഷറർ ജോയ് കെ മാത്യു കണിപറമ്പിൽ, കർഷക വേദി ചെയർമാൻ ടോമി കണ്ണേട്ടൂമാലി, ജെയിംസ് വട്ടംതൊട്ടി, സജി പുറപ്പൊക്കര, പ്രിൻസ് മലേകുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org