തിരുമുടിക്കുന്നിൽ കർഷകദിനം ആചരിച്ചു

തിരുമുടിക്കുന്നിൽ കർഷകദിനം ആചരിച്ചു

Published on

തിരുമുടിക്കുന്ന്: ലിറ്റിൽ ഫ്ലവർ ഇടവകയിൽ കർഷക ദിനം ആചരിച്ചു. വികാരി ഫാ. സെബാസ്റ്റ്യൻ മാടശ്ശേരി പൊതുയോഗം വികാരി ഉദ്ഘാടനം ചെയ്തു. കുടുംബ യൂണിറ്റ് കേന്ദ്രസമിതി വൈസ് ചെയർമാൻ അവരാച്ചൻ തച്ചിൽ അധ്യക്ഷത വഹിച്ചു. മികച്ച കർഷകർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

മികച്ച വാഴ കർഷകരായി എം.എ. ജയ്സൺ, എ. പി.ആന്റണി, പി.പി.ബെന്നി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച പച്ചക്കറി കർഷകനായി ജോസ് മൈനാട്ടിപ്പറമ്പിൽ, വി.സി.പൊറിഞ്ചു, പി. വി. ബിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചു.

സെക്രട്ടറി ജോസ് ചക്കാലമറ്റത്ത്, ട്രഷറർ ജെയിംസ് കണ്ടംകുളത്തി, ജോസ് മൈനാട്ടിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org