
കൊച്ചി : മാനസികമായ വിമോചനവും അടിമത്വത്തില്‍ നിന്നുളള നവോത്ഥാനവും ആസൂത്രണം ചെയ്തു നടപ്പാക്കിയ കര്‍മ്മയോഗിയാണ് ചാവറയച്ചനെന്ന് പ്രൊഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച 218ാമത് ചാവറ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്കക്കാരയായവരെ ഉയര്‍ത്തുവാനുള്ള ചാവറയച്ചന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സംസ്‌കൃത സ്‌ക്കൂള്‍ ആരംഭിച്ചത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും, നല്ല കുടുംബ ജീവിതം നയിക്കുന്നതിനുംവേണ്ട നിര്‍ദ്ദേശങ്ങളും ഉപാധികളും കണ്ടെത്തുകയും ചെയ്ത മഹാനാണ് ചാവറയച്ചനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ എം. പി. സാവിത്രി ലക്ഷ്മണന്‍ മുഖ്യപ്രഭാഷണം നടത്തി.