
പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും അദ്ധ്യാപകനുമായിരുന്ന ഷെവലിയര്‍ വി.സി. ആന്റണി മാസ്റ്ററുടെ പേരില്‍ വി.സി. ആന്റണി സെന്റര്‍ ഏര്‍പ്പെടുത്തിയിട്ടുളള ഈ വര്‍ഷത്തെ കര്‍മ്മശ്രേഷ്ഠ പുരസ്‌ക്കാരം പ്രശസ്ത സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രഫ. എം.കെ. സാനു മാസ്റ്റര്‍ക്കും ചരിത്രകാരനും പൗരാണിക കലകളുടെ സമുദ്ധാരകനുമായ ഫാ. വി.പി. ജോസഫിനും പ്രഖ്യാപിച്ചു.
ഈ മാസം 31 ന് ആലപ്പുഴയില്‍ എം.എല്‍.എ പി.പി. ചിത്തരഞ്ജന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ സാംസ്‌ക്കാരിക വകുപ്പുമന്ത്രി വി.എന്‍.വാസവന്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും. സഹകരണസെക്രട്ടറി മിനി ആന്റണി പുരസ്‌ക്കാരജേതാക്കളെ പരിചയപ്പെടുത്തും.
15,111 രൂപയും (പതിനയ്യായിരത്തിഒരുന്നൂറ്റിപ്പതിനൊന്നു) പ്രശസ്തി ഫലകവും വിശിഷ്ടാതിഥികളുടെ കയ്യൊപ്പോടെയുളള സമര്‍പ്പണ പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.