മുന്‍ മുഖ്യമന്ത്രി ശ്രീ. വി എസ് അച്യുതാനന്ദന് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആദരാഞ്ജലികള്‍

മുന്‍ മുഖ്യമന്ത്രി ശ്രീ. വി എസ് അച്യുതാനന്ദന് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആദരാഞ്ജലികള്‍
Published on

കൊച്ചി: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വി എസ് അച്യുതാനന്ദന്‍ സമൂഹത്തില്‍ വരുത്തിയ സ്വാധീനം നിസ്തുലമാണ്. ദീര്‍ഘകാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹം.

സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം പോരാടി. മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ ജനമനസ്സുകളില്‍ ആഴത്തില്‍ വേരുറപ്പിച്ചു.

സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അഴിമതിക്കെതിരായ ഉറച്ച നിലപാടുകളും എന്നും ഓര്‍മ്മിക്കപ്പെടും. ധീരമായ നിലപാടുകളിലൂടെയും വാക്കുകളിലൂടെയും അദ്ദേഹം ജനലക്ഷങ്ങളെ സ്വാധീനിച്ചു.

വി എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org