'കേരളനവോത്ഥാനത്തിന്റെ ബഹുസ്വര വായനകൾ' പ്രകാശനം ചെയ്തു

'കേരളനവോത്ഥാനത്തിന്റെ ബഹുസ്വര വായനകൾ' പ്രകാശനം ചെയ്തു

ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍ എഡിറ്റ് ചെയ്ത പുസ്തകമായ കേരള നവോത്ഥാനത്തിന്റെ ബഹുസ്വര വായനകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നടന്ന ചടങ്ങില്‍ മാര്‍ അലക്‌സ് താരാമംഗലം സെമിനാരി റെക് ടര്‍ ഡോ. സ്‌കറിയാ കന്യാകോണിലിനു നല്കിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രൊഫ. എം കെ സാനുവിന്റെതാണ് അവതാരിക. ഡോ. സുനില്‍ പി ഇളയിടം, ഡോ. പി. കെ രാജശേഖരന്‍, ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. മ്യൂസ് മേരി ജോര്‍ജ്, ഡോ. ബിനോയ് പിച്ചളക്കാട്ട്, ഡോ. വിന്‍സെന്റ് കുണ്ടുകുളം, ഡോ. ഗാസ്പര്‍ സന്യാസി, ഡോ. കെ എം ഫ്രാന്‍സിസ്, ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍ എന്നിവരാണ് രചയിതാക്കള്‍. പ്രണത ബുക്‌സ് കൊച്ചി ആണ് പ്രസാധകര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org