സിജോ പൈനാടത്തിന് കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്

സിജോ പൈനാടത്തിന് കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 20222023 ലെ മാധ്യമ ഗവേഷക ഫെലോഷിപ്പിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് അര്‍ഹനായി. 'പാതിവഴിയില്‍ പഠനം നിര്‍ത്തുന്ന ആദിവാസി കുട്ടികള്‍: ചരിത്രം, സാമൂഹ്യ, സാംസ്‌കാരിക പരിസരങ്ങളുടെ സ്വാധീനം' എന്ന വിഷയത്തിലുള്ള പഠനത്തിനാണു പൊതു ഗവേഷണ വിഭാഗത്തിലുള്ള ഫെലോഷിപ്പ്.

10000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ഫെലോഷിപ്പ്, മാര്‍ച്ച് 21 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ വിതരണം ചെയ്യും.

നേരത്തെ ദേശീയതലത്തിലുള്ള റീച്ച്‌യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പ്, സ്‌കാര്‍ഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്‌കാരം, ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം മീഡിയ അവാര്‍ഡ്, സ്വരാജ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം എന്നിവ സിജോ പൈനാടത്തിന് ലഭിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതനായ എസ്തപ്പാനുവിന്റെയും മറിയംകുട്ടിയുടെയും മകനാണു സിജോ. ഭാര്യ: ഡോ. സിജി സിജോ (മഞ്ഞപ്ര സെന്റ് മേരീസ് യുപി സ്‌കൂള്‍ അധ്യാപിക). സ്റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി) മകനാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org