കേരള ഐ ബാങ്ക് അസോസിയേഷന്‍ എല്‍ എഫ് ഹോസ്പിറ്റല്‍ അങ്കമാലി

കേരള ഐ ബാങ്ക് അസോസിയേഷന്‍ എല്‍ എഫ് ഹോസ്പിറ്റല്‍ അങ്കമാലി

അങ്കമാലി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി കേരള ഐ ബാങ്ക് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനവും, പുരസ്‌കാരദാന ചടങ്ങും നടനും,സംവിധായകനുമായ നാദിര്‍ഷ ഉദ്ഘാടനം ചെയ്തു. എല്‍.എഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ.ഡോ. ജോയ് അയിനിയാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസി. ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് പാലാട്ടി, നേത്ര ചികിത്സാ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, ഡോ.തോമസ് ചെറിയാന്‍, ഡോ. ഡേവിഡ് പുതുക്കാടന്‍, ഡോ. ഹില്‍ഡ നിക്‌സണ്‍, അങ്കമാലി സബ് ഇന്‍സ്‌പെക്ടര്‍ എല്‍ദോ പോള്‍, ശ്രീമതി.മിനി കോര, ശ്രീ.എല്‍ദോ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ആഗസ്ത് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെയാണ് നേത്രദാന പക്ഷാചരണം. നേത്രദാനത്തെ പ്രോത്സാഹിപ്പിക്കാനും നേത്രപടല തകരാറുമൂലം കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് കണ്ണ് മാറ്റിവക്കല്‍ ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുക്കാമെന്ന സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കാനും നേത്രദാന പക്ഷാചരണം പ്രയോജനപ്പെടുത്തുന്നു. ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ നേത്രബാങ്കിനു കൊവിഡ് കാലഘട്ടത്തില്‍ 1600 ല്‍ അധികം കണ്ണുകള്‍ ലഭിച്ചു ഇതില്‍ 1250 ല്‍ അധികം കണ്ണുകള്‍ കണ്ണുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ നിരവധിപേര്‍ക്ക് കാഴ്ചയായി മാറി

ഇന്ത്യയില്‍ ഏകദേശം 11 ലക്ഷം പേര്‍ നേത്രപടല തകരാറുമൂലം അന്ധരായിട്ടുണ്ട് എന്നാണ് ഐ ബാങ്ക് അസോസിയേഷന്‍ നല്‍കുന്ന കണക്കുകള്‍. ഇതില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ വിവിധ ആശുപത്രികളിലും നേത്രബാങ്കുകളിലും പേര് രജിസ്റ്റര്‍ ചെയ്തു കണ്ണ് ലഭിക്കാന്‍ കാത്തിരിക്കുന്നു. മരണാനന്തരം കണ്ണുകള്‍ ദാനമായി ലഭിച്ചാലേ ഇവരുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയു. ഇതിനുവേണ്ടിയാണ് എല്ലാ വര്‍ഷവും ദേശീയ നേത്രദാന പക്ഷാചരണം നടത്തുന്നത്. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ ഐ ബാങ്ക് അസ്സോസിയേഷന്‍ കേരള ഈ മേഖലയില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു. സംഘടനാതലത്തിലും, വ്യക്തിഗത വിഭാഗത്തിലും പ്രത്യേകം പുരസ്‌കാരങ്ങള്‍ നല്‍കി. റോയല്‍ ട്രാക് ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി കൊരട്ടി, ദര്‍ശന സഭ നേത്രദാന സമിതി മണലൂര്‍, സെന്റ്. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാടാനപ്പിള്ളി, സെന്റ്. മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രല്‍ പള്ളിക്കര, സെന്റ്. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ചൂണ്ടി, സെന്റ്. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി മണ്ണുത്തി, സെന്റ്. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി മാള ഏരിയ കൌണ്‍സില്‍, ഹെല്പ് ഫോര്‍ ഹെല്‍പ്‌ലെസ്സ് പറവൂര്‍, ഹരിതപുരുഷ സ്വയം സഹായ സംഘം തുറവൂര്‍, സെന്റ്. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പറവൂര്‍, നിത്യ സഹായ ഐ ഡോനെഷന്‍ ഫോറം, സെന്റ്. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കിഴക്കമ്പലം, സെന്റ്. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പുതുക്കാട്, വ്യാപാര വ്യവസായി ഏകോപന സമിതി കല്ലേറ്റുംകര (വള്ളക്കുന്ന് യൂണിറ്റ്), സൗഹൃദ കൂട്ടായ്മ തോട്ടകം എന്നീ സംഘടനകള്‍ക്കും സി.വി. പൗലോസ് താഴേക്കാട്, പൗലോസ് വി.കെ. പുത്തന്‍ചിറ എന്നിവര്‍ക്ക് വ്യക്തികത മികവിനും പുരസ്‌കാരങ്ങള്‍ ലഭിച്ചു. നടനും, സംവിധായകനുമായ നാദിര്‍ഷ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നേത്രചികിത്സാ വിഭാഗം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇരുന്നൂറോളം പേര്‍ സംബന്ധിച്ചു.

ഫോട്ടോ:ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി കേരള ഐ ബാങ്ക് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനവും, പുരസ്‌കാരദാന ചടങ്ങും നടനും,സംവിധായകനുമായ നാദിര്‍ഷ ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടര്‍ ഫാ. ഡോ.ജോയ് അയിനിയാടന്‍, ഡോ. തോമസ് ചെറിയാന്‍, സബ് ഇന്‍സ്‌പെക്ടര്‍ എല്‍ദോ പോള്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പാലാട്ടി, ഡോ. എലിസബത്ത് ജോസഫ്, എല്‍ദോ വര്‍ഗ്ഗീസ്, ഡോ. ഹില്‍ഡ നിക്‌സണ്‍ എന്നിവര്‍ സമീപം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org