കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന കര്‍ക്കിടക കഞ്ഞിക്കൂട്ട് കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. സുനില്‍ പെരുമാനൂര്‍, ബിജു വലിയമല, ബീനാ ജോയി, ലൗലി ജോര്‍ജ്ജ് പടികര എന്നിവര്‍ സമീപം.

കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

കോട്ടയം: കര്‍ക്കിടക മാസത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞിക്കൂട്ട് കിറ്റുകള്‍ വിതരണം ചെയ്യുന്നു. കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ലഭ്യമാക്കുന്ന കര്‍ക്കിടക കഞ്ഞിക്കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ് പടികര എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഞവരയരി, ഉലുവ, ആശാളി, ചെറുപയര്‍, ദശമൂലം, ത്രികടു, അരിയാറ് എന്നിവ അടങ്ങുന്ന ഏഴ് ദിവസത്തെ ഉപയോഗത്തിന് ആവശ്യമായ കര്‍ക്കിടക കഞ്ഞിക്കിറ്റുകളാണ് ലഭ്യമാക്കുന്നത്. കര്‍ക്കിടക കഞ്ഞിക്കൂട്ട് ഉപയോഗിക്കുന്നത് ദഹനശക്തി നിലനിര്‍ത്തുന്നതിനും രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ശരീരത്തിന് ബലം പ്രധാനം ചെയ്യുന്നതിനും സാക്രമിക രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നതിനും സഹായകമാകുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള കെ.എസ്.എസ്.എസ് പ്രവര്‍ത്തന ഗ്രാമങ്ങളില്‍ കഞ്ഞിക്കൂട്ടുകള്‍ ലഭ്യമാക്കുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org