

കോട്ടയം: വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഓർമ്മദിനത്തോടനുബന്ധിച്ചു വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക സെമിനാരി സംഘടിപ്പിച്ച ഇരുപത്തി മൂന്നാമത് ഫാദർ മങ്കുഴിക്കരി മെമ്മോറിയൽ കരിഗമ സുവിശേഷ പ്രഘോഷണ മത്സരം നടത്തി.
കോട്ടയം സെമിനാരി റെക്റ്റർ റവ ഡോ. ഡൊമിനിക് വെച്ചൂർ ഉൽഘാടന സന്ദേശം നൽകി. തുടർന്ന് ഇരുപതിലധികം മേജർ സെമിനാരികളെ പ്രധിനിധികരിച്ചുകൊടു വൈദിക-വിദ്യാർഥികൾ പങ്കെടുത്ത തിയോളജിക്കൽ ഹോമിലിയിൽ മംഗലപ്പുഴ സെന്റ് ജോസഫ് പോന്തിഫിക്കൽ സെമിനാരി വിദ്യാർഥി ഫിലിപ്സ് തൂനാട്ട് ഒന്നാമനായി.
താമരശ്ശേരി രൂപതാംഗമായ ഫിലിപ്സ് കൂരാച്ചുണ്ട് തൂനാട്ട് കുര്യാച്ചൻ-തങ്കമ്മ ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമനാണ്. ആലുവ സെമിനാരിയിലെ മൂന്നാം വർഷ ദൈവശാസ്ത്ര ഫിലിപ്സ് സത്യദീപമുൾപ്പെടെയുള്ള ആനുകാലികങ്ങളിൽ എഴുതുകയും ചെയ്യുന്നു.