കോട്ടയം അതിരൂപതയില്‍ രണ്ട് പുതിയ ഫൊറോനകള്‍കൂടി

Published on

കോട്ടയം: കോട്ടയം അതിരൂപതയില്‍ നിലവിലുള്ള 12 ഫൊറോനകള്‍ക്കു പുറമേ അജപാലന സൗകര്യാര്‍ത്ഥം പിറവവും ബാംഗ്ലൂരും കേന്ദ്രമാക്കി രണ്ട് പുതിയ ഫൊറോനകള്‍ കൂടി നിലവില്‍ വരും. കടുത്തുരുത്തി ഫൊറോനയില്‍പ്പെട്ട പിറവം, എറണാകുളം, മാങ്കിടപ്പള്ളി, വെള്ളൂര്‍, രാമമംഗലം എന്നീ ഇടവകകളെ ഉള്‍പ്പെടുത്തിയാണ് പിറവം കേന്ദ്രമായി പുതിയ ഫൊറോനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട പിറവം ഫൊറോനയുടെ ഉദ്ഘാടനം മേയ് 7- ന് ഉച്ചകഴിഞ്ഞ് 3.30-ന് ഫൊറോന കേന്ദ്രമായ പിറവം വിശുദ്ധ രാജാക്കന്മാരുടെ ദേവാലയത്തില്‍ നിര്‍വ്വഹിക്കപ്പെടും.
കര്‍ണ്ണാടകയിലുള്ള ക്നാനായ കത്തോലിക്കാ ഇടവകകള്‍ ചേര്‍ത്ത് രൂപം നല്‍ കുന്ന ബാംഗ്ലൂര്‍ സ്വര്‍ഗ്ഗറാണി ഫൊറോനയില്‍ ബാംഗ്ലൂര്‍, നെല്ലിയാടി, കടബ, അജ്ക്കര്‍ എന്നീ ഇടവകകള്‍ ഉള്‍പ്പെടും. ബാംഗ്ലൂര്‍ ഫൊറോനയുടെ ഔദ്യോഗിക ഉദ്ഘാടനം മേയ് മാസം 14-ാം തീയതി രാവിലെ 11.30-ന് കടബയില്‍ സംഘടിപ്പിക്കു ന്ന കര്‍ണ്ണാടക ക്നാനായ കത്തോലിക്കാ കുടുംബ സംഗമത്തില്‍ നടത്തപ്പെടും.
പുതിയ ഫൊറോനകളു ടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, വൈദിക, പാസ്റ്ററല്‍ കൗണ്‍സില്‍, പാരിഷ് കൗണ്‍സില്‍ പ്രതിനിധികള്‍ പങ്കെടുക്കും.

logo
Sathyadeepam Online
www.sathyadeepam.org