നൃത്തപരമാചാര്യ പുരസ്‌കാരം കൂടിയാട്ടം കലാകാരന്‍ വേണു ആശാന് സമര്‍പ്പിച്ചു

നൃത്തപരമാചാര്യ പുരസ്‌കാരം കൂടിയാട്ടം കലാകാരന്‍ വേണു ആശാന് സമര്‍പ്പിച്ചു
Published on

കൊച്ചി : ഡാന്‍സേഴ്‌സ് ആന്റ് കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷന്റെ (ഡാക്ക) നൃത്ത പരമാചാര്യ പുരസ്‌കാരം കേരളത്തിലെ കൂടിയാട്ടം കലയുടെ കുലപതി വേണു ആശാന് (വേണുജി) ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി സമര്‍പ്പിച്ചു. അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മലയാളത്തിന്റെ പവര്‍ സിംഗര്‍ വിബിന്‍ സേവ്യര്‍ ഉദ്ഘാടനം ചെയ്തു.
ജോലി ഉപേക്ഷിച്ച് കൂടിയാട്ട പഠനത്തിലിറങ്ങിയിട്ട് 45 വര്‍ഷങ്ങള്‍ കഴിഞ്ഞു വേണു ആശാന്‍. തലമുറകള്‍ക്ക് കലാപഠനം പകര്‍ന്നു കൊടുത്ത വ്യക്തിയാണ് വേള്‍ഡ് തിയറ്റര്‍ പ്രൊജക്ട് എന്ന സംഘടന ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വീഡനില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ച അനുഭവം വേണുജി പങ്കുവെച്ചു. ഇന്നും കൂടിയാട്ടം അദ്ധ്യാപകനായും ഗവേഷകനായും പ്രവര്‍ത്തിക്കുകയാണ് വേണുജി. മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള അഡ്വ. എം. മനോജ് മെമ്മോറിയല്‍ അവാര്‍ഡായ എക്‌സലന്‍സ് ഇന്‍ ഇന്‍ഡീജിനെസ് മൂവ്‌മെന്റ് ഇന്‍ ഡാന്‍സ് ശ്രീജിത്ത് പി. ഡാസിലേഴ്‌സിനും, നൃത്ത പുരസ്‌കാരം ഇംതിയാസ് അബൂബക്കറിനും , അക്കാദമി എക്‌സലന്‍സ് അവാര്‍ഡ് ഡോ. ശ്രീജിത്ത് ഡാന്‍സ് സിറ്റിക്കും, സിനി കൊറിയോഗ്രാഫി അവാര്‍ഡ് ബിജു സേവ്യറിനും നല്‍കുകയുണ്ടായി. ഫാ. തോമസ് പുതുശ്ശേരി, അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡാക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ലോറന്‍സ്, ജില്ലാ പ്രസിഡന്റ് അഭിലാഷ് കൊച്ചിന്‍, ചാന്ദ്‌നി സുനില്‍, ശ്രീജിത്ത് പി, ഡോ. ടി. ആര്‍. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org