ബിഷപ് ജോസഫ് കരിയില്‍ വിരമിച്ചു, മോണ്‍. പര്യാത്തുശേരി കൊച്ചി രൂപത അഡ്മിനിസ്‌ട്രേറ്റര്‍

ബിഷപ് ജോസഫ് കരിയില്‍ വിരമിച്ചു, മോണ്‍. പര്യാത്തുശേരി കൊച്ചി രൂപത അഡ്മിനിസ്‌ട്രേറ്റര്‍

കൊച്ചി രൂപതാധ്യക്ഷനായിരുന്ന ബിഷപ് ജോസഫ് കരിയില്‍ വിരമിച്ചു. 75 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്നു നല്‍കിയ രാജി മാര്‍പാപ്പ സ്വീകരിക്കുകയായിരുന്നു. രൂപത വികാരി ജനറാള്‍ മോണ്‍. ഷൈജു പര്യാത്തുശേരിയെ രൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു.

ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിയായ ബിഷപ് കരിയില്‍ റോമിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്നു ധാര്‍മ്മികദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറിയും കൊച്ചി രൂപത വികാരി ജനറാളുമായി പ്രവര്‍ത്തിച്ചു. 2005 ല്‍ പുനലൂര്‍ രൂപതാധ്യക്ഷനായി. 2009 ല്‍ കൊച്ചി രൂപത ബിഷപ്പായി നിയമിതനായി. കെ ആര്‍ എല്‍ സി സി യുടെയും കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെയും അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ മോണ്‍. പര്യാത്തുശേരി, കണ്ണമാലി സ്വദേശിയാണ്. രൂപത ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org