ഫാ. തോമസ് കണ്ണാട്ടിൻ്റെ പൗരോഹിത്യ രജത ജൂബിലി

ഫാ. തോമസ് കണ്ണാട്ടിൻ്റെ പൗരോഹിത്യ രജത ജൂബിലി
Published on

ചേർത്തല : ഫാ. തോമസ് കണ്ണാട്ടിന്റെ പൗരോഹിത്യ രജത ജൂബിലി ഒക്ടോബർ പന്ത്രണ്ട് ശനിയാഴ്ച രാവിലെ 10.30 ന് കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തിൽ വച്ച് കൃതജ്ഞതബലിയോട് കൂടി ആരംഭിച്ചു.

വിശുദ്ധ കുർബാന മധ്യേ റവ. ഡോ. ജോസ് പുതിയേടത്ത് വചന സന്ദേശം നൽകി. തുടർന്ന് സെന്റ് തോമസ് പാരിഷ് ഹാളിൽ വച്ച് നടന്ന അനുമോദനയോഗം കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ചേർത്തല മുൻസിപ്പൽ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ, വൈസ് ചെയർമാൻ ടി എസ് അജയകുമാർ, ഫാ. ഐസക് ഡാമിയൻ പൈനുങ്കൽ, അങ്കമാലി സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് തോമസ്, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി എം വി മനോജ്, ഇടവക വൈസ് ചെയർമാൻ തോമസ് വർഗീസ് തെക്കേമങ്കുഴിക്കരി, സി.എയ്ഞ്ചൽ റോസ്, സി. ബിൻസി ജോൺ കണ്ണാട്ട്, സി ലീമ റോസ് കണ്ണാട്ട് എന്നിവർ സംസാരിച്ചു.

ഫാ.ആന്റണി ഇരവിമംഗലം അധ്യക്ഷത വഹിച്ചു. ജോസ് കണ്ണാട്ട് സ്വാഗതവും ഫാ.ജിബിൻ കണ്ണാട്ട് നന്ദിയും രേഖപ്പെടുത്തി. കോക്കമംഗലം ഇടവക സമൂഹത്തിന്റെ സ്നേഹോപകാരം കൈക്കാരന്മാരായ തോമസ് ജോസഫ് പേരേമഠവും C A തോമസ് കലവാണിയും നൽകി .

കോക്കമംഗലം ഇടവകയിലെ പരേതരായ കെ സി ജോണിന്റെയും ചിന്നമ്മ ജോണിന്റെയും മകനാണ് ജൂബിലേറിയൻ ഫാ. തോമസ് കണ്ണാട്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org