കണ്ണൂർ : കണ്ണൂർ ഫൊറോന മതാധ്യാപക സെമിനാർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കണ്ണൂർ ഫൊറോനയുടെ കീഴിലുളള എട്ട് ഇടവകളിൽ നിന്നുള്ള മതാധ്യാപകരാണ് ഒരു ദിവസത്തെ പരിശീലന പരിപാടിക്കായി ഒത്തുകൂടിയത്. കണ്ണൂർ ഫൊറോന വികാരി റവ.ഡോ. ജോയ് പൈനാടത്ത് സെമിനാർ ഉത്ഘാടനം ചെയ്തു. ഫൊറോന മതബോധന ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ അധ്യക്ഷത വഹിച്ചു.
ഫൊറോന സെക്രട്ടറി രതീഷ് ആൻ്റണി മതബോധന വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരായ വർഗ്ഗീസ് മാളിയേക്കൽ, സിസ്റ്റർ റോസ്മിൻ , പോൾ ജോൺ, അനീഷ ബോബൻ, ജെൻസൺ ജെയിംസ്, സിസ്റ്റർ എൽസി, ഹിമ, അമ്പിളി എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന വർക്ക് ഷോപ്പിൽ കൊല്ലം രൂപതയിൽ നിന്നുള്ള ഫാ. ബിന്നി മേരി ദാസും ഉച്ചയ്ക്ക് ശേഷം ഫാ ലിൻ്റോ എസ് ജെ യും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
സെമിനാറിൽ പങ്കെടുത്ത മുഴുവൻ മതാധ്യാപകർക്കും കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കും തലയും രൂപത മതബോധന ഡയറക്ടർ ഫാ. ലീനോ പുത്തൻ വീട്ടിലും ഒപ്പു വെച്ച സർട്ടിഫിക്കറ്റ് വിതരണം നടന്നു.