പുതിയ കൈക്കാരന്‍മാരെയും, പി സി സി അംഗങ്ങളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി!

പുതിയ കൈക്കാരന്‍മാരെയും, പി സി സി അംഗങ്ങളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി!
Published on

കാഞ്ഞൂര്‍: സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശ്വാസ പരിശീലന വിഭാഗം കുട്ടികള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തെ പാരിഷ് കാറ്റിക്കിസം കൗണ്‍സില്‍ അംഗങ്ങളെയും, പള്ളിയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൈക്കാരന്‍മാരെയും പരിചയപ്പെടുത്തി.

കൈക്കാരന്‍മാരുടെയും, പി സി സി അംഗങ്ങളുടെയും കടമകളും, ഉത്തരവാദിത്വങ്ങളും, ബഹു. വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ കുട്ടികള്‍ക്ക് വിശദീകരിച്ചു നല്‍കി. ഒപ്പം കൈക്കാരന്‍മാരുടെ തെരഞ്ഞെടുപ്പ് പ്രക്രിയ യും അച്ചന്‍ അവതരിപ്പിച്ചു.

380 ഓളം മാതാപിതാക്കള്‍ പങ്കെടുത്ത രക്ഷകര്‍ത്തൃ സെമിനാറില്‍ വെച്ചാണ് പി സി സി അംഗങ്ങളെ തെരഞ്ഞെടുത്തത്.

കൈക്കാരന്മാരായ ജോസ് വര്‍ഗീസ് പാറയ്ക്ക, ജോസി കോഴിക്കാടന്‍, പി സി സി അംഗങ്ങളായ ഷിജോ ഐപ്പാടന്‍, ജെന്‍സി ഒറ്റപ്ലാക്കല്‍ , ജോബി വര്‍ഗീസ് മാളിയേക്കല്‍, സ്മിത പോളി കോഴിക്കാടന്‍, ഡേവിസ് കോയിക്കര, ഡിജോ സെബാസ്റ്റ്യന്‍ വെട്ടിയാടന്‍, സിജോ എം തോമസ് മാറെക്കാടന്‍, സണ്ണി ജോസ് വടക്കന്‍, ലിജോ ഐക്കരേത്ത്, ഷൈനി സെബാസ്റ്റ്യന്‍ ആനക്കാടന്‍, ഡേവിസ് അയ്‌നാടന്‍, സജീവ് മനയംബിള്ളി എന്നിവര്‍ പങ്കെടുത്തു.

വിശ്വാസ പരിശീലന വിഭാഗം അസി. ഡയറക്ടര്‍ റവ. ഫാ. ഡോണ്‍ മുളവരിക്കല്‍, പ്രധാനാധ്യാപകന്‍ സിനു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ. സി. ഷാലി റോസ് സി എം സി എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org