കാഞ്ഞൂർ - വിശ്വാസ പരിശീലന വർഷം ഉദ്ഘാടനം ചെയ്തു

കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ 2026-27 വിശ്വാസ പരിശീലന വർഷം ഉദ്ഘാടനം ചെയ്തു
കാഞ്ഞൂർ - വിശ്വാസ പരിശീലന വർഷം ഉദ്ഘാടനം ചെയ്തു
Published on

കാഞ്ഞൂർ : കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ 2026-27 വിശ്വാസ പരിശീലന വർഷം ഉദ്ഘാടനം ചെയ്തു. വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ ദിവ്യബലിയർപ്പിച്ചു.

ദിവ്യബലിമദ്ധ്യേ വിശ്വാസ പരിശീലകരുടെ സത്യപ്രതിജ്ഞയും പ്രത്യേക പ്രാർത്ഥനകളും നടത്തി. പ്രാരംഭ പ്രാർത്ഥനയ്ക്കും, കാറോസൂസകൾക്കും, ബൈബിൾ വയനകൾക്കും അധ്യാപകർ നേതൃത്വം നൽകി. വിശ്വാസ പരിശീലകരുടെ കാഴ്ച്ച സമർപ്പണവും ഉണ്ടായിരുന്നു.

ദിവ്യബലിക്കുശേഷം ചേർന്ന അസംബ്ലിയിൽ പുതിയ അധ്യയന വർഷത്തെ ലോഗോയുടെ പ്രകാശനകർമ്മം വികാരിയച്ചൻ നിർവഹിച്ചു. പുതിയ വർഷത്തെ ആപ്തവാക്യം "ഞാൻ ഈശോയുടെ നിരീക്ഷണത്തിലാണ്" എന്നത് സംബന്ധിച്ച് വികാരിയച്ചൻ സന്ദേശവും നൽകി. കഴിഞ്ഞ അധ്യയന വർഷം സ്ക്കോളർഷിപ് കരസ്ഥമാക്കിയ കുട്ടികൾക്കും, കുട്ടികളെ പരിശീലിപ്പിച്ച അദ്ധ്യാപകർക്കും ട്രോഫികൾ സമ്മാനിച്ചു.

പുതുതായി ഈ വർഷം അധ്യാപകരായി ചുമതയേറ്റവരെ പരിചയപ്പെടുത്തി. അസി. ഡയറക്ടർ ഫാ. അമൽ പെരിയപ്പാടൻ ആശംസകൾ നേർന്നു. CLC സംഘടനയുടെ ആഭിമുഖ്യത്തിൽ 850 ഓളം വരുന്ന കുട്ടികൾക്ക് ആശംസ കാർഡും, മിട്ടായിയും, ലക്കി ഡ്രോയിലൂടെ തെരെഞ്ഞെടുക്കപ്പെട്ട 10 പേർക്ക് നോട്ട് ബുക്കും, പേനയും സമ്മാനിച്ചു. പ്രധാനാധ്യാപകൻ സിനു പുത്തൻപുരയ്‌ക്കൽ സെക്രട്ടറി സി. ഷാലി റോസ് സി. എം. സി എന്നിവർ നേതൃത്വം നൽകി.

logo
Sathyadeepam Online
www.sathyadeepam.org