കാറ്റക്കിസം വിഭാഗം പ്രവേശനോത്സവം നടത്തി

കാറ്റക്കിസം വിഭാഗം പ്രവേശനോത്സവം നടത്തി

കാഞ്ഞൂര്‍: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസ പരിശീലനത്തിനായി 70 കുട്ടികള്‍ പുതുതായി പ്രവേശനം നേടി.

മാതാപിതാക്കളോടൊപ്പം വന്ന കുട്ടികളെ മതബോധന വിഭാഗം സ്വീകരിച്ചു. റവ. ഫാ. ഡോണ്‍ മുളവരിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു. കുട്ടികളും മാതാപിതാക്കളും അധ്യാപകരും കാഴ്ച്ചസമര്‍പ്പണം നടത്തി. വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ സന്ദേശം നല്‍കി. യുവജന സംഘടനയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി. കൊന്തയും, ഫോട്ടോ കാര്‍ഡും, മിട്ടായിയും കുട്ടികള്‍ക്ക് വിതരണം ചെയ്തു. വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ, അസി. ഡയറക്ടര്‍ റവ. ഫാ. ഡോണ്‍ മുളവരിക്കല്‍, പ്രധാനാധ്യാപകന്‍ സിനു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ. സി. ഷാലി റോസ്, ലിജി സുനില്‍, ആന്‍ മേരി ഡേവിസ്, എലിസബത്ത് തങ്കച്ചന്‍, ലിന്‍സ് ജോസഫ്, ബിജി പോളി, ഓഷിയ ജെനിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org