കോട്ടയം: കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ അതിരൂപതാ സമിതി പീരുമേട് സംഘടിപ്പിച്ച ദ്വിദിന നേതൃസംഗമവും പഠനശിബിരവും സമാപിച്ചു. പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സം ഘടിപ്പിച്ച നേതൃസംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കെസിസി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് എക്സ് എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ജസ്റ്റിസ് സിറിയക് ജോസഫ്, കെസിസി അതിരൂപതാ ചാപ്ലെയിനും വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി സെക്രട്ടറി ഷൈജി ഓട്ടപ്പള്ളില്‍, ഫാ. ജോയി കറുകപ്പറമ്പില്‍, ഫാ. ബൈജു മുകളേല്‍, ഫാ. ബോബി ചേരിയില്‍, പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍, ഫാ. ജോണ്‍ ചൊള്ളാനി, അഡ്വ. ജേക്കബ് സൈമണ്‍, അഡ്വ. അജി കോയിക്കല്‍, ഷിനോ കുന്നപ്പള്ളില്‍, ഡൊമിനിക് സാവിയോ, ജോസ് തൊട്ടിയില്‍, ബേബി മുളവേലിപ്പുറം, സാബു മുണ്ടകപ്പറമ്പില്‍, തൂഫാന് തോമസ്, ജേക്കബ് വാണിയംപുരയിടം, തോമസ് മുല്ലപ്പള്ളില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കും ക്ലാസ്സുകള്‍ക്കും നേതൃത്വം നല്കി. സമാപനസമ്മേളനത്തില്‍ പപ്പുവാ ന്യൂഗിനി അപ്പസ്തോലിക് ന്യൂണ്‍ ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന് വയലുങ്കല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്കി. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഇരുന്നൂറിലധികം യൂണിറ്റ്, ഫൊറോന, രൂപത ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുത്തു.