
തൃശൂര്‍: പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ കലാസദന്റെ മൂന്ന് മാസം നീണ്ടുനില്ക്കുന്ന സുവര്‍ണ്ണജൂബിലി സമാപനാഘോഷങ്ങള്‍ സ്ഥാപിതദിനത്തില്‍ ടി.എന്‍. പ്രതാപന്‍ എം.പി. ഉദ്ഘാടനം ചെയ്തു.
''സ്വന്തം മാതാവിന്റെ സ്‌നേഹം പോലെ ഓരോ മനുഷ്യന്റെ ഹൃദയങ്ങളെയും അതിരില്ലാതെ സ്വാധീനിക്കുന്നതാണ് കലയും സംഗീതവുമെന്നും അതുകൊണ്ടുതന്നെ അമ്പതു വര്‍ഷം മുമ്പ് ഈ പ്രമുഖ സംഘടനക്ക് രൂപം നല്കാന്‍ മുന്‍കയ്യെടുത്ത മാര്‍ ജോസഫ് കുണ്ടുകുളവും പ്രഥമ പ്രസിഡണ്ടായ ഇന്ന് ദൈവദാസപദവിയിലെത്തിയിട്ടുള്ള ഫാ. കനീസിയൂസും കാണിച്ച ദീര്‍ഘവീക്ഷണം സമൂഹം എന്നും കൃതജ്ഞതയോടെ സ്മരിക്കുമെന്നും ആ ഉത്തരവാദിത്വം ഏറ്റെടുത്തു ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കണമെന്നും ആയതിന് എം.പി.യെന്ന നിലയിലും സ്വന്തം നിലയിലും എല്ലാ പിന്തുണയുമുണ്ടാകുമെന്നും വാഗ്ദാനം ചെയ്തു.''
മാര്‍ ആന്റണി ചിറയത്ത് അദ്ധ്യക്ഷത വഹിച്ചു. ''കലാ-സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെയും വിവിധ മാധ്യമപ്രവര്‍ത്തനങ്ങളുടെയും പ്രസക്തി സമൂഹത്തില്‍ വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്ന ഇക്കാലത്ത് കാലാനുസരണമായി പുതുമയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ സംഘടനകള്‍ തയ്യാറാകണമെന്ന് അഭിപ്രായപ്പെട്ടു.''ആദ്യകാല ഭാരവാഹികളായ തോമസ് കിഴൂര്‍, ഫാ. ലോറന്‍സ് ഒലക്കേങ്കില്‍, ഫാ. ജോണ്‍ കവലക്കാട്ട് എന്നിവരെ മാര്‍ ചിറയത്ത് ഉപഹാരം നല്കി ആദരിച്ചു.
മുന്‍ പ്രസിഡണ്ടുമാരായ ഡോ. ജോര്‍ജ് മേനാച്ചേരി, പ്രൊഫ. ജോണ്‍ സിറിയക്, ഷെവ. സി.എല്‍. ജോസ്, തോമസ് കൊള്ളന്നൂര്‍, ഡോ. സി.കെ. തോമസ്, വി.പി ജോസഫ് എന്നിവരേയും സെക്രട്ടറിമാരായ ഫാ. ജോസ് പുന്നോലിപറമ്പില്‍, ഡോ. ബാബു പാണാട്ടുപറമ്പില്‍, മോണ്‍, ജോസ് കോനിക്കര, ഡോ. പോള്‍ പുളിക്കന്‍ എന്നിവരേയും മേയര്‍ എം.കെ. വര്‍ഗ്ഗീസ് ഉപഹാരവും പൊന്നാടയും നല്കി ആദരിച്ചു.
കലാസാദന്റെ 25 കലാകാരന്മാരെ സിനിമാസംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഉപഹാരം നല്കി ആദരിച്ചു. സംഗീതവിഭാഗത്തിന് മികച്ച നേതൃത്വം നല്കി വരുന്ന ജെയ്ക്കബ് ചെങ്ങലായ്, സി.ജെ. ജോണ്‍ എന്നിവരെ ബിഷപ്പ് ഉപഹാരം നല്കി അനുമോദിച്ചു.
ലിജോ ജോസിന് കലാസദന്റെ ഉപഹാരം ടി.എന്‍. പ്രതാപന്‍ എം.പി. സമ്മാനിച്ചു. എം.പി.യുടെ പുസ്തകശേഖരത്തിലേക്ക് കലാസദന്‍ നല്കുന്ന 5 ഗ്രന്ഥങ്ങള്‍ ജെയ്ക്കബ് ചെങ്ങലായ്, ബേബി മൂക്കന്‍ എന്നിവര്‍ കൈമാറി. ഡോ. ഇഗ്നേഷ്യസ് ആന്റണി, കൗണ്‍സിലര്‍ ഷീബ ബാബു, ഫാ. ജോണ്‍ കവലക്കാട്ട്, ഡോ. മേരി റെജീന, ഷിന്റോ മാത്യു, തോമസ് കിഴൂര്‍, ഫാ. ലോറന്‍സ്, ഡോ. സി.കെ. തോമസ്, പോള്‍സി ജോസഫ്, ഫാ. ഫിജോ ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു. റീന മുരളി പ്രാര്‍ത്ഥന നടത്തി.
തുടര്‍ന്ന് കലാസദന്‍ കലാകാരന്മാര്‍ ഒരുക്കിയ 'ഉണര്‍വ്വ്-2022' സംഗീതപരിപാടിയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ജൂബിലി സപ്ലിമെന്റും ജൂബിലി ഉപഹാരവും വിതരണം ചെയ്തു.
നേരത്തെ നടന്ന വി. കുര്‍ബ്ബാനയ്ക്ക് മോണ്‍ ജോസ് കോനിക്കര, ഫാ. പോള്‍ പുളിക്കന്‍, ഫാ. ഫിജോ ആലപ്പാടന്‍, ഫാ. മനോജ് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
പരിപാടികള്‍ക്ക് ജോമോന്‍ ചെറുശ്ശേരി, ബാബു. ജെ. കവലക്കാട്ട്, ബാബു ചിറ്റിലപ്പിള്ളി, മേഴ്‌സി ബാബു, ടി.ഒ. വിത്സന്‍, ലിജിന്‍ ഡേവിസ്, സെബി ഇരിമ്പന്‍, ജോയ് പോള്‍, ജോണ്‍സണ്‍ കൊക്കന്‍, കെ.എം. ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.