കെ.എൽ.എം. ബോധവത്കരണ സെമിനാർ

അസംഘടിത തൊഴിലാളികൾക്കും ഭിന്നശേഷിക്കാർക്കും  ലഭ്യമാകുന്ന സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാർ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഉദ്‌ഘാടനം ചെയ്യുന്നു. സിസ്റ്റർ ജെയ്‌സി ജോൺ,  ഫാ. ആൻസിൽ മൈപ്പാൻ, ബാബു തണ്ണിക്കോട്ട് എന്നിവർ സമീപം.

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, കേരള ലേബർ മൂവ്മെന്റിന്റെ സഹകരണത്തോടെ അസംഘടിത തൊഴിലാളികൾക്കും ഭിന്നശേഷിക്കാർക്കും ലഭ്യമാകുന്ന സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാര് സംഘടിപ്പിച്ചു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ സെമിനാറിൻറെ ഉദ്‌ഘാടനം നിർവഹിച്ചു. സി.ബി.ആർ. കോ ഓർഡിനേറ്റർമാരായ സിസ്റ്റർ ജെയ്‌സി ജോൺ, സെലിൻ പോൾ എന്നിവർ സംസാരിച്ചു. കേരള ലേബർ മൂവ്മെന്റ് സംസ്ഥാന പ്രസിഡൻറ് ബാബു തണ്ണിക്കോട്ട്, സഹൃദയ പ്രോജക്ട് ഓഫീസർ കെ.ഓ.മാത്യുസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org