ഡോ. കെ.കെ. രാഹുലന്‍ അനുസ്മരണവും ജസ്റ്റിസ് കുര്യന്‍ ജോസഫിന് അവാര്‍ഡു സമര്‍പ്പണവും നടത്തി

സഹൃദയവേദിയുടെ ഡോ. കെ.കെ. രാഹുലന്‍ അവാഡ് മാര്‍ ടോണി നീലങ്കാവില്‍, ജസ്റ്റിസ് കുര്യന്‍ ജോസഫിന് സമ്മാനിക്കുന്നു. ടി.വി. ചന്ദ്രമോഹന്‍, ഡോ. പി.വി. കൃഷ്ണന്‍നായര്‍, ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, ഡോ, സുഭാഷിണി മഹാദേവന്‍, ബേബി മൂക്കന്‍, പ്രൊഫ. വി.എ. വര്‍ഗ്ഗീസ് എന്നിവരെ കാണാം.
സഹൃദയവേദിയുടെ ഡോ. കെ.കെ. രാഹുലന്‍ അവാഡ് മാര്‍ ടോണി നീലങ്കാവില്‍, ജസ്റ്റിസ് കുര്യന്‍ ജോസഫിന് സമ്മാനിക്കുന്നു. ടി.വി. ചന്ദ്രമോഹന്‍, ഡോ. പി.വി. കൃഷ്ണന്‍നായര്‍, ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, ഡോ, സുഭാഷിണി മഹാദേവന്‍, ബേബി മൂക്കന്‍, പ്രൊഫ. വി.എ. വര്‍ഗ്ഗീസ് എന്നിവരെ കാണാം.

തൃശൂര്‍: സഹൃദയവേദി ഡോ. കെ.കെ. രാഹുലന്റെ പേരില്‍ വര്‍ഷംതോറും നല്കുന്ന അവാര്‍ഡ് മാര്‍ ടോണി നീലങ്കാവില്‍, ജസ്റ്റിസ് കുര്യന്‍ ജോസഫിന് സമര്‍പ്പിച്ചു. ''തൃശൂരിന്റെ സംസ്‌കാരവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച ഡോ. കെ. കെ. രാഹുലന്റെ പേരിലുള്ള അവാര്‍ഡ് സമൂഹത്തിലെന്നും നന്മയും വിശുദ്ധിയും സ്‌നേഹവും വളര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള ഒരു പ്രമുഖന്യായാധിപനും പൊതുപ്രവര്‍ത്തകനുമായ ജസ്റ്റിസ് കുര്യന്‍ ജോസഫിന് നല്കുന്നതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞു''. യോഗത്തില്‍ പ്രസിഡണ്ട് ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ അപ്രേം പൊന്നാട ചാര്‍ത്തി.

ഡോ. പി.വി. കൃഷ്ണന്‍നായര്‍ പ്രശസ്തിപത്രവും മുന്‍മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ടി.വി. ചന്ദ്രമോഹന്‍, സെക്രട്ടറി ബേബി മൂക്കന്‍, ഡോ. സുഭാഷിണി മഹാദേവന്‍, പ്രൊഫ. വി.എ. വര്‍ഗ്ഗീസ്, കെ.ജെ. ജോണി എന്നിവര്‍ സംസാരിച്ചു. കെ.ജി. ഭഗീരഥന്‍, ഗോവിന്ദന്‍ പൂണത്ത് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ് മറുപടിപ്രസംഗം നടത്തി.

''മനുഷ്യനും മനുഷ്യനും തമ്മില്‍ അടുക്കാന്‍ ശ്രമിക്കുന്നതിനുപകരം അകറ്റാനും വെറുക്കാനും പഠിപ്പിക്കുന്ന ഒരു സമൂഹം വളര്‍ന്നുവരുന്നുണ്ടെന്നും മാതാപിതാക്കള്‍ മക്കളെ ഇത്തരത്തിലാണ് വളര്‍ത്തുന്നതെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് വര്‍ഗ്ഗീയത, വിഭാഗീയത, സ്വാര്‍ത്ഥത എന്നിവ വര്‍ദ്ധിക്കുകയാണ്. അതുവഴി മനുഷ്യനെ ജാതി-മത-വര്‍ഗ്ഗ അടിസ്ഥാനത്തില്‍ മാത്രമേ കാണാന്‍ കഴിയുന്നൂള്ളുവെന്നും അതുകൊണ്ട് തന്നെ സമൂഹത്തില്‍ സമാധാനവും സൗഹാര്‍ദ്ദവും വളരുന്നില്ലെന്നും സമത്വവും സമാധാനവും സൗഹാര്‍ദ്ദവും വളര്‍ത്താന്‍ മനുഷ്യസ്‌നേഹികളും പ്രസ്ഥാനങ്ങളും മുന്‍കയ്യെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.''

യോഗത്തില്‍വെച്ച് പ്രസിഡണ്ട് ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ സഹൃദയവേദി സെക്രട്ടറി ബേബി മൂക്കനെയും സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍നായരെയും പൊന്നാട ചാര്‍ത്തി ആദരിച്ചു. ജന്മദിനമാഘോഷിക്കുന്ന മാര്‍ അപ്രേമിനെയും നാമഹേതുകതിരുന്നാള്‍ ആഘോഷിക്കുന്ന മാര്‍ ടോണിയെയും ബൊക്കെ നല്കി അനുമോദിച്ചു. പരിപാടികള്‍ക്ക് ജോയ് പോള്‍, രവി പുഷ്പഗിരി, പി.എം.എം. ഷെറീഫ്, വിത്സന്‍ പണ്ടാരവളപ്പില്‍, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, എം.ജെ. ജോയ് എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org