ഡോ. കെ.കെ. രാഹുലന്‍ അവാര്‍ഡ് ഡോ. ഫസല്‍ ഗഫൂറിന്

ഡോ. കെ.കെ. രാഹുലന്‍ അവാര്‍ഡ് ഡോ. ഫസല്‍ ഗഫൂറിന്
Published on

തൃശൂര്‍: സഹൃദയവേദി മുന്‍ പ്രസിഡണ്ട് ഡോ. കെ.കെ. രാഹുലന്‍റെ പേരില്‍ മികച്ച സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകന് നല്‍കുന്ന ഏഴാമത് അവാര്‍ഡിന് എം.ഇ.എസ്. പ്രസിഡറും എം.ഇ.എസ്. മെഡിക്കല്‍ കോളജ് സ്ഥാപകനും ന്യൂറോളജി വിഭാഗം പ്രൊഫസറുമായ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ (കോഴിക്കോട്) അര്‍ഹനായി. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

പ്രമുഖ ഡോക്ടര്‍, മതേതരവാദി, സാമുദായിക നേതാവ്, പ്രഭാഷകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ അറിയപ്പെടുന്ന ഡോ. ഫസല്‍ ഗഫൂര്‍ കേരള യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ്, കേരള ടെക്സ്റ്റ് ബുക്ക് റിവ്യു കമ്മിറ്റി, നാഷണല്‍ ഹയര്‍ എഡ്യുക്കേഷന്‍ മൈനോരിറ്റി സെന്‍റര്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയ കമ്മിറ്റികളില്‍ അംഗമായും സാമവര്‍ണ്ണ സമുദായ മുന്നണി ജനറല്‍ സെക്രട്ടറി, കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട്, ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍, യു.എ.ഇ. ഹെല്‍ത്ത് മിനിസ്ട്രി എന്നിവയുടെ കണ്‍സള്‍ട്ടന്‍റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്, മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്, സോഷ്യോ-എഡ്യുക്കേഷന്‍ പ്രവര്‍ത്തകനുള്ള അവാര്‍ഡ് തുടങ്ങി പത്ത് ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org