വിഷരഹിത പച്ചക്കറികളുടെ ഉല്‍പ്പാദനത്തോടൊപ്പം ഭക്ഷ്യസുരക്ഷിതത്വവും ഉറപ്പുവരുത്തുവാന്‍ അടുക്കളത്തോട്ടങ്ങള്‍ വഴിയൊരുക്കും - മാര്‍ മാത്യു മൂലക്കാട്ട്

അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അടുക്കളത്തോട്ട വ്യാപന പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈ നല്‍കിക്കൊണ്ട് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) മേഴ്‌സി സ്റ്റീഫന്‍, ജിജി ജോയി, ഹണി മാത്യു, ഫാ. സുനില്‍ പെരുമാനൂര്‍, ബിന്‍സി സെബാസ്റ്റ്യന്‍, ബിജു വലിയമല, ലൗലി ജോര്‍ജ്ജ്, ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സമീപം.

കോട്ടയം: വിഷരഹിത പച്ചക്കറികളുടെ ഉല്‍പ്പാദനത്തോടൊപ്പം ഭക്ഷ്യസുരക്ഷിതത്വവും ഉറപ്പുവരുത്തുവാന്‍ അടുക്കളത്തോട്ടങ്ങള്‍ വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അടുക്കളത്തോട്ട വ്യാപന പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം കൃഷിയോടും മണ്ണിനോടുമുള്ള ബന്ധം നഷ്ടപ്പെടാതെ കാത്ത് പരിപാലിക്കുവാന്‍ പുതുതലമുറയ്ക്ക് പ്രചോദനമാകുവാന്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കളത്തോട്ടങ്ങള്‍ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. വെണ്ട, തക്കളി, വഴുതന, പച്ചമുളക്, പയര്‍, വള്ളിപ്പയര്‍, കത്രിക്ക, ചീര എന്നീ വിവിധയിനം പച്ചക്കറി വിത്തുകളോടൊപ്പം ഗ്രോ ബാഗുകളും അടങ്ങുന്ന യൂണിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി 2500 കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്നതെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org