
അങ്കമാലി: തുറവുർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഫാമിലി യുണിറ്റ് കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ നടന്ന ഇടവക പ്രതിനിധി സംഗമം 'കൊയ്നോനിയ 2023' വികാരി ഫാ: ആന്റണി പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ സിനോബി ജോയ് അദ്ധ്യക്ഷത വഹിച്ചു.ഡിസ്റ്റ് പ്രൊഫഷണൽ ഡെവലപ്മെന്റ് ഡിപ്പാർറ്റ്മെന്റ് എച്ച് ഒ ഡി സോളമൻ ജോൺ വിഷയാവതരണം നടത്തി. ഇടവകയിലെ ഒരു വർഷത്തെ കർമ്മ പദ്ധതികൾക്ക് രൂപം നൽകി. സംഗമത്തിൽ മികച്ച യൂണീറ്റുകൾക്ക് സമ്മാന വിതരണം നടത്തി.എയ്ഞ്ചൽ ഫോറത്തിന്റെ അനിമേറ്റർമാരെ തിരഞ്ഞെടുത്തു.സഹ വികാരി ഫാ:അലൻ കാളിയങ്കര,ട്രസ്റ്റിമാരായ കുര്യൻ തളിയൻ,സിബി പാലമറ്റം ,മദർ സിസ്റ്റർ നിത്യ എസ് ഡി,കേന്ദ്ര സമിതി ജനറൽ സെക്രട്ടറി ബിനോയ് തളിയൻ,ജോയിന്റ് സെക്രട്ടറിമാരായ ജോയ് പടയാട്ടിൽ,ജിംഷി ബാബു ,ട്രഷറർ ബിജു തരിയൻ എന്നിവർ പ്രസംഗിച്ചു. 25 കുടുംബ യൂണിറ്റ് ഭാരവാഹികളും,പാരീഷ് കൗൺസിൽ അംഗങ്ങളും,യുവജന പ്രതിനിധികളും, എയ്ഞ്ചൽ ക്ലബ് ആനിമേറ്ററുമാരും ട്രയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്തു.