എം.കെ. സാനുവിന് കേരള സംഗീത അക്കാദമിയുടെ പിറന്നാളാദരം

എം.കെ. സാനുവിന് കേരള സംഗീത അക്കാദമിയുടെ പിറന്നാളാദരം

തലമുറകളുടെ ഗുരുനാഥനായ എം.കെ. സാനു മാസ്റ്റരുടെ 95-ാം പിറന്നാളാഘോഷാനുബന്ധമായി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തിന്റെ ആദരാര്‍ത്ഥം കൊച്ചിയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. സി.ജെ. തോമസിന്റെ ഉയരുന്ന യവനികയ്ക്ക്‌ശേഷം മലയാളത്തില്‍ ഉണ്ടായ ഏറ്റവും സമഗ്രമായ നാടകപഠനഗ്രന്ഥത്തിന്റെ രചയിതാവുകൂടിയാണ് സാനു മാസ്റ്റര്‍ എന്നതുകൊണ്ട് സെമിനാര്‍ വിഷയമായി സ്വീകരിക്കുന്നതു നാടകവിചാരമാണ്. നവംബര്‍ 26, വെള്ളിയാഴ്ച വൈകീട്ട് കാരിയ്ക്കാമുറി ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. മലയാള നാടകധാരയുടെ വിവിധതലങ്ങളിലെ വെല്ലുവിളികളെയും സാധ്യതകളെയും സമഗ്രമായിവിലയിരുത്തിക്കൊണ്ടു ഡോ. കെ. ജി. പൗലോസ് ടി. എം. എബ്രഹാം, ജോണ്‍ഫെര്‍ണാണ്ടസ്, സേവ്യര്‍ പുല്‍പ്പാട്ട്, ജോണ്‍പോള്‍, ഡോ. ചന്ദ്രദാസന്‍, ഡോ. പ്രഭാകരന്‍ പഴശ്ശി തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും. എം. കെ. സാനു ഫൗണ്ടേഷന്റെയും ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും സഹകരണത്തോടെ ഏകോപിപ്പിക്കുന്ന ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി സാനുമാസ്റ്റരെ ഉപഹാരം നല്‍കി ആദരിക്കും. ചടങ്ങ് തത്സമയം സൂമില്‍ കാണുന്നതിനും സംവിധാനമുണ്ടാകുമെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org