ടീച്ചേഴ്‌സ് ഗില്‍ഡ് പഠന സെമിനാര്‍

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ പഠനസെമിനാര്‍ ഈ മാസം 27-ാം തിയതി ശനിയാഴ്ച പാലാരിവട്ടം പിഒസി.യില്‍ വച്ച് നടത്തുന്നു

കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ പഠനസെമിനാര്‍ ഈ മാസം 27-ാം തിയതി ശനിയാഴ്ച പാലാരിവട്ടം പിഒസി.യില്‍ വച്ച് നടത്തുന്നു. കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് പിതാവ് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് സംബന്ധമായ അധ്യാപക പരിശീലന പരിപാടിയാണിത്. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പല തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍, സാമ്പത്തിക സഹായ പദ്ധതികള്‍ എന്നിവ അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ ഇടപെട്ട് സഹായം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ് ഷെറി. ജെ. തോമസ് ഏകദിനപരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നു. രാവിലെ ചേരുന്ന സമ്മേളനത്തില്‍ 2021-22 വര്‍ഷത്തെ ടീച്ചേഴ്‌സ് ഗില്‍ഡിന്റെ കര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മവും വാര്‍ത്താ പത്രികയുടെ പ്രകാശനകര്‍മ്മവും നടക്കുന്നു. കേരളത്തിലെ 32 രൂപതകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍, സംസ്ഥാന പ്രസിഡന്റ് ബിജു ഒളാട്ടുപുറം, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.റ്റി. വര്‍ഗീസ്, സംസ്ഥാന ട്രഷറര്‍ മാത്യു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org