പ്രകൃതിയെ ഹരിതാഭമായി കാത്ത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം - മാര്‍ മാത്യു മൂലക്കാട്ട്

വനദിനാചരണം സംഘടിപ്പിച്ചു
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനദിനാചരണത്തിന്റെ ഉദ്ഘാടനം വൃക്ഷതൈ നല്‍കിക്കൊണ്ട് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ബബിത റ്റി. ജെസ്സില്‍, തോമസ് കോട്ടൂര്‍, നിര്‍മ്മലാ ജിമ്മി, ആലീസ് ജെയിംസ്, ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ സമീപം.

കോട്ടയം : പ്രകൃതിയെ ഹരിതാഭമായി കാത്ത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വനദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലം, വായു, എന്നിവയുടെ ശുദ്ധീകരണത്തില്‍ മരങ്ങളുടെ പങ്ക് വലുതാണെന്നും സാധ്യമാകുന്ന വിധത്തില്‍ വനവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും സഹകാരികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് 'സാമൂഹിക വനവത്ക്കരണത്തിലൂടെ പ്രകൃതിയുടെ സന്തുലിനാവസ്ഥ പരിപാലനം' എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org