കത്തോലിക്കാ കോൺഗ്രസ്സ് ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും, ഇന്ന് അനുദിനം സമുദായവും, സമൂഹവും നേരിടുന്ന പ്രശ്നങ്ങളിന്മേൽ ഇടപെടുവാനും, പ്രതികരിക്കുവാനും കത്തോലിക്കാ കൊണ്ഗ്രസ്സിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കണമെന്നും സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് രൂപതാ ഡയറക്ടർ ഫാദർ ജോർജ് വർഗീസ്സ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു.
തുരുത്തിപ്പള്ളി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി പാരിഷ് ഹാളിൽ രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വികാരി ഫാദർ ജോസ് നെല്ലിക്കാതെരുവിൽ മുഖ്യ പ്രഭാഷണം നടത്തി.
രൂപതാ സെക്രട്ടറി ശ്രീ ജോസ് വട്ടുകുളം, കർഷകവേദി ചെയർമാൻ ശ്രീ ടോമി കണ്ണീറ്റുമ്യാലിൽ, രൂപതാ പ്രതിനിധികാളായ എബ്രഹാം വടകരക്കാലാ, സലിൻ കൊല്ലംകുഴി, അഡ്വ:ആഷ്ലി ആന്റണി ആമ്പക്കാട്ട് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന മേഖല ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി രാജേഷ് ജെയിംസ് കോട്ടായിൽ, ജനറൽ സെക്രട്ടറി ആയി ജോർജ് തോമസ്സ് മങ്കുഴിക്കരി, ട്രഷറർ ആയി ജെറി പന ക്കൽ, വൈസ് പ്രസിഡന്റ്‌മാരായി എബ്രഹാം വടകരക്കാലാ, രഞ്ജി സലിൻ, ജോ: സെക്രട്ടറി ആയി ജോളി ജോസഫ് എക്‌സി:കമ്മിറ്റിയംഗം സിബി പതിപ്പറമ്പിൽ, യുവജനങളുടെ പ്രതിനിതിയായി അഡ്വ:ആഷ്ലി ആന്റണി എന്നിവരെ തെരഞ്ഞെടുത്തു.
ശ്രീ രാജേഷ് കോട്ടായിൽ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.